Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സീറോ മലബാർ നാഷണൽ കൺവെൻഷൻ 2019; ലോഗോ ഹ്യൂസ്റ്റനിൽ പ്രകാശനം ചെയ്തു

സീറോ മലബാർ നാഷണൽ കൺവെൻഷൻ 2019; ലോഗോ ഹ്യൂസ്റ്റനിൽ പ്രകാശനം ചെയ്തു

ഹ്യൂസ്റ്റൻ: അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ കത്തോലിക്കാരൂപതാ അൽമായരുടെ ഏഴാമത് നാഷണൽ കൺവെൻഷന്റെ ''ലോഗോ'' കൺവെൻഷന്റെ ആതിഥേയ നഗരമായ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്ജോസഫ് ഫൊറോന കത്തോലിക്കാ ദേവാലയത്തിൽവച്ച് പ്രകാശനം ചെയ്തു.

ഓഗസ്റ്റ് 5-ാം തീയതിഞായറാഴ്ചരാവിലെ 9 മണിക്ക് വിശുദ്ധ കുർബ്ബാനക്കുശേഷം നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കിഇടവകവികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കൺവെൻഷൻ ''''ലോഗോ'' ഭക്തിനിർഭരമായഅന്തരീക്ഷത്തിൽ പ്രകാശനം നടത്തി. സെന്റ്ജോസഫ്ഫൊറോന ദേവാലയത്തിലെയൂത്ത്വിംഗാണ് ആശയ അർത്ഥസമ്പുഷ്ടമായ ഈ ''''ലോഗോ'' രൂപകല്പന ചെയ്തത്. വടക്കെ അമേരിക്കയിലേക്ക് കുടിയേറിയ സെന്റ്തോമസ് സീറോമലബാർ കത്തോലിക്കാവിശ്വാസികളുടെ ജ്വലിക്കുന്ന പൈതൃകം,അമേരിക്കൻ ദേശീയ പതാകയുടെമീതെ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന സീറോമലബാർ കത്തോലിക്കാകുരിശുംമറ്റ് അനുബന്ധചിഹ്നങ്ങളും ഈ കൺവെൻഷൻ ലോഗോ''യുടെ പ്രത്യേകതയാണ്. വിശ്വാസാധിഷ്ഠിതമായ അനേകംമഹത്തായസന്ദേശങ്ങളാണ് ഈ ''''ലോഗോ''യിലൂടെ ഉദ്ഘോഷിക്കുന്നത്.

Stories you may Like

''ലോഗോ'' പ്രകാശനയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടകചിറ സംസാരിച്ചു. 2019 ഓഗസ്റ്റ് 1 മുതൽ 4 വരെ ഹ്യൂസ്റ്റനിലെ ഹിൽട്ടൻ അമേരിക്കാസ്, ജോർജ്ജ് ബ്രൗൺ കൺവെൻഷൻ വേദികളിലായി നടക്കാനിരിക്കുന ഷിക്കാഗോ രൂപതയുടെ ഈ കൺവെൻഷന് ആതിഥേയംവഹിക്കുന്ന സെന്റ്ജോസ ഫ്സ്ഫൊറോന ഇടവകഅംഗങ്ങൾക്കും,ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സീറോ മലബാർകത്തോലിക്കാ വിശ്വാസി സമൂഹത്തിനുംകൺവെൻഷന്റെ പൂർണ്ണ വിജയത്തണ്ടിനായി ഒരു നല്ല പങ്കുവഹിക്കാനാകുമെന്ന്അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. കൺവെൻഷന്റെകോ-കൺവീനറായഇടവകവികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കൺവെൻഷന്റെ
ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയുംവിവിധ പരിപാടികളെപ്പറ്റിയുംഹ്രസ്വമായി
പരാമർശിച്ചു പ്രസംഗിച്ചു.

സെപ്റ്റംബർ16-ാം തീയതി ഷിക്കാഗോസീറോമലബാർ കത്തോലിക്കാരൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട്കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ്ഔദ്യോഗികമായിഹ്യൂസ്റ്റനിൽവച്ച് നിർവ്വഹിക്കും.അദ്ദേഹം കൺവെൻഷന്റെ ജനറൽ കൺവീനറായും രൂപതാദ്ധ്യക്ഷൻ മാർ
ജേക്കബ് അങ്ങാടിയത്ത്രക്ഷാധികാരിയായും, പ്രവർത്തിക്കും. കൺവെൻഷൻ ''''ലോഗോ''യുടെ രൂപകല്പന നിർവ്വഹിക്കാൻ നേതൃത്വം നൽകിയഇടവകയിലെ യൂത്ത് വിങ്പ്രവർത്തകരായ മിതുൽ ജോസ്, സോണിയ കുര്യൻ എന്നിവരെചടങ്ങിൽ അനുമോദിച്ചു. ഇടവകഅസിസ്റ്റന്റ്വി കാരി ഫാ. രാജീവ് ഫിലിപ്പ്, മിതുൽ ജോസ്, സോണിയ കുര്യൻ, തുടങ്ങിയവർ കൺവെൻഷനിലെ യുവജന പ്രാതിനിധ്യത്തേയും യുവജനങ്ങളുടെവിവിധ പരിപാടികളേയും ആധാരമാക്കി സംസാരിച്ചു.അമേരിക്കയിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നും,മിഷൻ കേന്ദ്രങ്ങളിൽ നിന്നുമൊക്കെയായിഅയ്യായിരത്തിൽപരംവിശ്വാസികളെയാണ് ഈ കൺവെൻഷനിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കൺവെൻഷൻ
കമ്മിറ്റികളെപ്പറ്റിയും വൈവിദ്ധ്യമേറിയ പരിപാടികളെപ്പറ്റിയും, രജിസ്ട്രേഷനെപ്പറ്റിയുമുള്ള വിശദാംശങ്ങൾ കൺവെൻഷൻ വെബ്സൈറ്റിൽ അതാതുസമയങ്ങളിൽ പോസ്റ്റ്ചെയ്യുന്നതുമായിരിക്കും. കൂടുതൽവിവരങ്ങൾക്ക്വെബ്സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP