Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദി ഫ്രണ്ട്‌ലൈൻ' ഹ്രസ്വചിത്രം നഴ്സസ് ദിനത്തിൽ റിലീസായി

ദി ഫ്രണ്ട്‌ലൈൻ' ഹ്രസ്വചിത്രം നഴ്സസ് ദിനത്തിൽ റിലീസായി

സ്വന്തം ലേഖകൻ

ഡാലസ്: ഡാലസ് ഭരതകല തീയറ്റേഴ്‌സ് നിർമ്മിച്ച് ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം 'ദി ഫ്രണ്ട്‌ലൈൻ' എന്ന ഹ്രസ്വചിത്രം മെയ് 12 നഴ്സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തിൽ മുൻനിരപോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപിച്ചുകൊണ്ട് വെബ് റിലീസ് നടന്നു. ആതുര സേവനം ശ്രുശ്രൂഷിക്കാനം ശ്രുശ്രൂഷിക്കപ്പെടാനുമാണെന്നും, കരുണയും കരുതലും ആതുര സേവന ദൗത്യമാണെന്നും ഈ ഹ്രസ്വചിത്രം ബോധ്യപ്പെടുത്തുന്നു. കൂടാതെ നമ്മുടെ ആതുര സേവന രംഗത്തെ മികവും ആരോഗ്യ പ്രവർത്തകരുടെ കഴിവും ശ്ലാഘിക്കപ്പെടുന്നു.

സലിൻ ശ്രീനിവാസ് (അയർലൻഡ്) കഥയും തിരക്കഥയും നിർവഹിച്ച 'ദി ഫ്രണ്ട്‌ലൈൻ' അമേരിക്കയിലെ ഡാലസിൽ കോവിഡ് ലോക്ക്ഡൗൺകാലത്ത് അഭിനേതാക്കൾ പൂർണ്ണമായും സ്വന്തം വീടുകളിൽ തന്നെ ചിത്രീകരിച്ചതാണ്. ഈ പരീക്ഷണ ഹ്രസ്വചിത്രത്തിന്റെ കലാസംവിധാനം അനശ്വർ മാമ്പിള്ളി, എഡിറ്റിങ് ജയ് മോഹൻ, സംഗീതം അശ്വിൻ രാമചന്ദ്രൻ. ഗാനരചന

ബിന്ദു ടിജിയും, ഗാന വിവർത്തനം ആമി ലക്ഷ്മിയും, ആലാപനം ആശ്വിൻ രാമചന്ദ്രനും ദീപ ജെയ്‌സണും നിർവ്വഹിച്ചിരിക്കുന്നു . ചാർളി അങ്ങാടിച്ചേരിൽ, ഉമ ഹരിദാസ് എന്നിവർ തിരക്കഥാസഹായികൾ ആയി പ്രവർത്തിച്ചു.

ഡാലസിലെ അറിയപ്പെടുന്ന സ്വഭാവനടനപ്രതിഭകളായ മീന നിബു, ചാർളി അങ്ങാടിചേരിൽ എന്നിവർക്കൊപ്പം ലീലാമ്മ ഫ്രാൻസിസ്, ഐറിൻ കല്ലൂർ, ഉമാ ഹരിദാസ്, രോഹിത് മേനോൻ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, സലിൻ ശ്രീനിവാസ് എന്നിവർ ചേർന്ന് അഭിനയിച്ചിരിക്കുന്ന ഈ പരീക്ഷണചിത്രം കൃത്യമായ സാമൂഹ്യ അകലം പാലിച് മൊബൈൽ ക്യാമറകളിലാണ് പകർത്തിയിരിക്കുന്നത്. ജയ്‌സൻ ആലപ്പാട്ട്, റയൻ നിബു, ഏഞ്ചൽ ജ്യോതി, ആഷ്ലി കല്ലൂർ, സുനിത ഹരിദാസ്, ഹർഷാ ഹരിദാസ്, ചാർളി അങ്ങാടിചേരിൽ, തേജസ്വി സാഗർ, അനന്യ റോസ് ദീപൻ എന്നിവരാണ് ഛായാഗ്രാഹകർ.

പ്രശസ്ത സിനിമാ - ടെലി ഫിലിം നടനായ മണികണ്ഠൻ പട്ടാമ്പിയുടെ ആശീർവാദവും ആശംസയും വീഡിയോ സന്ദേശത്തോടൊപ്പം എത്തിയ 'ദി ഫ്രണ്ട്‌ലൈൻ' ഹ്രസ്വ ചിത്രത്തിന്റെ യുട്യൂബ് പ്രദർശനോത്ഘാടനം ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും ടെലി കോൺഫറൻസിൽ നൈന (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ) പ്രസിഡന്റ് ഡോ: ആഗ്‌നസ് തേറാഡി നിർവ്വഹിച്ചു.ആതുരസേവകരെ ആദരിക്കുവാൻ ഉൽബോധിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ശ്രീമതി ആഗ്‌നസ് അനുമോദിച്ചു.

മാനവരാശിയെയാകെ ആക്രമിച്ച് മരണനൃത്തം നടത്തുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിലും ഈ ഹ്രസ്വചിത്രം അവതരിപ്പിക്കപ്പെട്ടതു തികച്ചും അവസരോചിതമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP