Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌കൂൾ സൂം ഓൺലൈൻ ക്ലാസിനിടെ പതിനൊന്നുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു

സ്‌കൂൾ സൂം ഓൺലൈൻ ക്ലാസിനിടെ പതിനൊന്നുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു

പി.പി. ചെറിയാൻ


സ്‌കൂൾ സൂം ഓൺലൈൻ ക്ലാസിനിടെ പതിനൊന്നുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു

പി.പി. ചെറിയാൻ

വുഡ്ബ്രിഡ്ജ് (കലിഫോർണിയ): റിമോട്ട് ലേണിങ് ലെസന്റെ ഭാഗമായി സ്‌കൂൾ സൂം ക്ലാസിൽ പങ്കെടുത്തിരുന്ന 11 വയസുള്ള വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിച്ചു. ഡിസംബർ 2 ബുധനാഴ്ചയായിരുന്നു സംഭവം. മുറിയിൽ തനിച്ചിരുന്ന് സൂം ക്ലാസ് അറ്റൻഡ് ചെയ്യുകയായിരുന്നു ആഡൻ ലമോസ്. പെട്ടെന്ന് മുറിയിൽ വെടിപൊട്ടുന്ന ശബ്ദം കേട്ട് സഹോദരി ഓടിയെത്തി. ക്ലാസ് നടക്കുന്നതിനിടയിൽ വീഡിയോയും ഓഡിയോയും നിർത്തിയ ശേഷമാണ് ആഡൻ സ്വയം വെടിവച്ചത്.

സഹോദരി ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മുറിയിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അന്വേഷണത്തിലാണ്.

മാനസിക തകർച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ സൂം ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്ന് വിദ്യാർത്ഥിയുടെ സ്‌കൂൾ സപ്പോർട്ട് ഡയറക്ടർ പോൾ വാറൻ പറഞ്ഞു. പാൻഡമിക്കിന്റെ ഭീതിയിൽ കഴിയുന്ന കുട്ടികൾക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായി പോൾ പറഞ്ഞു. വളരെ അപകടം പിടിച്ച സാഹചര്യമാണ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP