Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംബർ ഗൈഗർ കേസിലെ പ്രധാന സാക്ഷി വെടിയേറ്റുമരിച്ചു

ആംബർ ഗൈഗർ കേസിലെ പ്രധാന സാക്ഷി വെടിയേറ്റുമരിച്ചു

പി.പി. ചെറിയാൻ

ഡാളസ്: മുൻ ഡാളസ് പൊലീസ് ഓഫീസർ ആംബർ ഗൈഗറിന്റെ വെടിയേറ്റു മരിച്ച ബോത്തം ജീൻ താമസിച്ചിരുന്ന മുറിയുടെ നേരേ മുമ്പിലുള്ള മുറിയിൽ താമസിച്ചിരുന്നയാളും, ഈ കേസിലെ പ്രധാന സാക്ഷിയുമായിരുന്ന ജോഷ്വ ബ്രൗൺ (28) ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച രാത്രി 10.30-നു വെടിയേറ്റു മരിച്ചതായി അറ്റോർണി ലിമെറിറ്റ് അറിയിച്ചു.

2018 സെപ്റ്റംബറിൽ സംഭവം നടക്കുമ്പോൾ ബോത്തം ജീനിന്റെ മുറിയിലേക്കു ആംബർ പ്രവേശിക്കുന്നതും, വെടി ശബ്ദം കേട്ടതും, കേസിന്റെ വിസ്താരത്തിനിടയിൽ ജോഷ്വ വിവരിച്ചിരുന്നു.

ജോഷ്വ ഡാളസിലെ അറ്റ്റ അപ്പാർട്ട്മെന്റ് പാർക്കിങ് ലോട്ടിൽ വെടിയേറ്റ് കമഴ്ന്നു കിടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടൻ പാർക്ക്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.

പാർക്കിങ് ലോട്ടിൽ നിരവധി തവണ വെടിയൊച്ച കേട്ടതായും, തുടർന്നു സിൽവർ ഫോർ ഡോർ സെഡാൻ അവിടെനിന്നും അതിവേഗത്തിൽ പോയതായും ദൃക്സാക്ഷി പറഞ്ഞു.

താൻ ഗൺവയലൻസിന്റെ ഇരയാകുമോ എന്നു ജോഷ്വ ഭയപ്പെട്ടിരുന്നതായി അറ്റോർണി മെറിറ്റ് പറഞ്ഞു. അടുത്ത ഇര താനാകുമോ എന്നു വിചാരണ വേളയിൽ ഇയാൾ സൂചിപ്പിച്ചിരുന്നു. ബോത്തം ജോണിനെ വെടിവെച്ചശേഷം നടന്ന സംഭവങ്ങളെല്ലാം ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP