Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദമ്പതികൾക്കായുള്ള സെമിനാറും പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു

ദമ്പതികൾക്കായുള്ള സെമിനാറും പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു

നിബു വെള്ളവന്താനം

ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിങ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്‌നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്.

ബോസ്റ്റൺ അഗപ്പേ പാർട്‌നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു. ഈ ഓൺലൈൻ സെമിനാറിൽ ഭാര്യാ ഭർത്താക്കന്മാർക്കു പ്രായോഗീക ജീവിതത്തിൽ തങ്ങളുടെ സ്‌നേഹ ബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് സവിസ്തരം ചർച്ച ചെയ്യുന്നു.

വ്യക്തിത്വത്തിനുള്ളിലെ മറഞ്ഞിരിക്കുന്ന വ്യക്തി, ആശയ വിനിമയ മാർഗങ്ങൾ, പ്രശ്‌നപരിഹാരങ്ങൾ, പരസ്പര ബന്ധത്തിലുള്ള ദൃഡത, മുതലായ വിഷയങ്ങളെ ആസ്പദമാക്കി വൈവാഹീക കൗൺസിലിങ് രംഗത്ത് നിരവധി വർഷങ്ങളിലെ അനുഭവ സമ്പത്തും, പഠന സമ്പുഷ്ടതയും പരിശീലനവും ഉള്ള വ്യക്തികൾ ക്ലാസുകൾക്ക് നേത്യത്വം നൽകും.

ലോക പ്രശസ്തനും, സുപ്രസിദ്ധ വാഗ്മിയുമായ പ്രൊഫസർ ആനന്ദ് പിള്ളൈ, ഓറൽ റോബെർട്‌സ് യൂണിവേഴ്‌സിറ്റി മുൻ ഡീൻ ഡോക്ടർ തോംസൺ കെ .മാത്യു, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ അദ്ധ്യാപകൻ ഡോക്ടർ തോമസ് ഇടിക്കുള, ബെയ്‌ലർസ്‌കോട്ട് അഡ്വന്റ് ഹെൽത്ത് സിസ്റ്റം കേസ് മാനേജർ ഡോക്ടർ ലെസ്ലി വർഗീസ് മുതലായവർ പഠന ക്ലാസുകൾ നയിക്കും.

ജൂലി വർഗീസ്, ജസ്റ്റസ് റ്റോസ്, മിറിയം തോമസ് എന്നിവർ നേതൃത്വം നൽകുന്ന പ്രൈസ് ആൻഡ് വർഷിപ്പും സമ്മേളനത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.

Date & Time: Saturday July 4th, 2020: USA: 10AM -12 PM EST |
UK: 3-5PM GMT | KUWAIT: 5-7PM | DUBAI: 6-8PM | INDIA: 7:30PM - 9:30PM.

ഓൺലൈൻ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://tinyurl.com/agapepartnerswebinar

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP