Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്.ബി അലുംമ്‌നി ഹൈസ്‌കൂൾ എക്‌സലൻസ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

എസ്.ബി അലുംമ്‌നി ഹൈസ്‌കൂൾ എക്‌സലൻസ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി ഒരു ദശാബ്ദക്കാലമായി നൽകി വരുന്ന ഹൈസ്‌കൂൾ അക്കാഡമിക് എക്‌സലൻസ് പുരസ്‌കാരത്തിനുള്ള ഈ വർത്തേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാർത്ഥികൾ 2013-ൽ ഹൈസ്‌കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബർ 20.

ഹൈസ്‌കൂൾ തലത്തിൽ പഠനത്തിൽ മികവു പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നൽകുന്ന പുരസ്‌കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിലെ ജി.പി.എ, എ.സി.റ്റി സ്‌കോറുകൾ, പാഠ്യേതര വിഷയങ്ങളിലെ മികവുകൾ, അപേക്ഷാർത്ഥികളുടെ മാതാപിതാക്കളുടെ സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നീ പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. സംഘടനയിലെ വിദഗ്ധ മൂന്നംഗ സബ് കമ്മിറ്റിയാണ് ഷോർട്ട് ലിസ്റ്റ് പരിശോധിക്കുന്നത്. നിർദ്ദിഷ്ട നിലവാരം പുലർത്തുന്നവർക്കുവേണ്ടി മാത്രമായിരിക്കും പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

വിജയികൾക്ക് മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡും, പ്രശസ്തിപത്രവും, സംഘടനാ രക്ഷാധികാരി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ ജൂബിലി സ്മാരക പ്രശസ്തിപത്രത്തോടുകൂടിയ പുരസ്‌കാരവും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഷീബാ ഫ്രാൻസീസ് ([email protected]), റെറ്റി കൊല്ലാപുരം ([email protected], Ph: 847 708 3061), ജോളി കുഞ്ചെറിയ ([email protected]). പി.ആർ.ഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.  


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP