Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്.ബിയുടെ വിദ്യാഭ്യാസ പെരുമയെ അനാവരണം ചെയ്ത പ്രൗഢഗംഭീരമായ എസ്.ബി അലുംമ്‌നി ക്രിസ്തുമസ് -പുതുവത്സരാഘോഷവും അവാർഡ് നൈറ്റും

എസ്.ബിയുടെ വിദ്യാഭ്യാസ പെരുമയെ അനാവരണം ചെയ്ത പ്രൗഢഗംഭീരമായ എസ്.ബി അലുംമ്‌നി ക്രിസ്തുമസ് -പുതുവത്സരാഘോഷവും അവാർഡ് നൈറ്റും

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡ് നൈറ്റും മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ വച്ച് നടന്നു.

ഗുഡ്‌വിൻ, ജാസ്മിൻ, ജസ്റ്റീന, ഗ്രേസ്‌ലിൻ എന്നീ കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് ചെറിയാൻ മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. ഷിബു അഗസ്റ്റിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. എസ്.ബി അലുംമ്‌നികളായ ഡോ. റോയി തോമസും, ഡോ. ഫിലിപ്പ് വെട്ടിക്കാട്ടും മുഖ്യാതിഥികളായിരുന്നു. ഇരുവരും കോളജിന്റെ വിദ്യാഭ്യാസ പെരുമയും കോളജിന് നൽകിയിട്ടുള്ള മഹത്തായ സംഭാവനകളും പൂർവ്വകലാലയ സ്മരണകളും സമഗ്രമായി തങ്ങളുടെ പ്രഭാഷണങ്ങളിൽ പ്രതിപാദിച്ചു.

ഡോ. റോയി തോമസ് തന്റെ ആമുഖ പ്രഭാഷണത്തിൽ കലർപ്പില്ലാത്ത സ്‌നേഹത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പരമ പ്രധാനവും ശ്രേഷ്ഠവുമായിട്ടുള്ളതെന്നും അല്ലാതെ സാധാരണ നമ്മുടെ ശരാശരി ചിന്താധാരയിൽ വരുന്ന പണമോ, പ്രതാപമോ ജോലിയോ അധികാരമോ ഒന്നുമല്ല എന്നും അടിവരയിട്ടു പറഞ്ഞു.തദവസരത്തിൽ എസ്.ബി അലുംമ്‌നി ഷിക്കാഗോ ചാപ്റ്റർ ഏർപ്പെടുത്തിയിട്ടുള്ള ഒരു ദശാബ്ദക്കാലമായി നൽകിവരുന്ന, സംഘടനയിലെ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡിന്റെ ഈവർഷത്തെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്തു.

അരുൺ മാടപ്പാട്ട്, ഷീനാ പന്തപ്ലാക്കൽ, ക്രിസ്റ്റഫർ തുരത്തിയിൽ, കെവിൻ കുഞ്ചെറിയ, ഷാലു കോയിക്കൽ എന്നിവരാണ് യഥാക്രമം മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡും പ്രശസ്തിപത്രവും സംഘടനയുടെ രക്ഷാധികാരി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ ജൂബിലി സ്മാരക ക്യാഷ് അവാർഡും പ്രശസ്തിപത്രവും, ബാക്കി മൂവരും എസ്.ബി അലുംമ്‌നി ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡും കരസ്ഥമാക്കിയിട്ടുള്ള ഈവർഷത്തെ വിജയികൾ.

അവാർഡ് ജേതാക്കളായവർ യഥാക്രമം ചെറിയാൻ- ബ്രിജിറ്റ് മാടപ്പാട്ട്, ആന്റണി- അൽഫോൻസാ പന്തപ്ലാക്കൽ, എബി- ഗ്രേസി തുരുത്തിയിൽ, സോവിച്ചൻ- ജോളി കുഞ്ചെറിയ, ജോസഫ്- ജാൻസി കോയിക്കൽ എന്നീ അലുംമ്‌നി അംഗങ്ങളായ ദമ്പതികളുടെ മക്കളാണ്. ജേതാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഇവരുടെ ഈ വിജയത്തിനു കാരണഭൂതരായ ഏവർക്കും സംഘടനയുടെ പേരിൽ ഏവരും അഭിനന്ദനവർഷം നടത്തി. ഈ വർഷത്തെ ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് പരേതനായ മാത്യു വാച്ചാപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്. എസ്.ബി അലുംമ്‌നി ഷിക്കാഗോ ചാപ്റ്റർ അദ്ദേഹത്തിന്റെ കുടുംബങ്ങളോടുള്ള നന്ദിയും കടപ്പാടും സമ്മേളനത്തിൽ ഔദ്യോഗികമായി സംഘടനയുടെ പേരിൽ അറിയിച്ചു.

അംഗങ്ങളുടെ മക്കളിൽ ഹൈസ്‌കൂൾ തലത്തിൽ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡിന്റെ വിജയികളെ കണ്ടെത്തുന്നത് ത്രിതല വിലയിരുത്തലുകളുടെ മാനദണ്ഡത്തിലാണ്. പാഠ്യവിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും മികവുകൾ, അപേക്ഷാർത്ഥിയുടേയോ അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തിനങ്ങളിലുള്ള പങ്കാളിത്തം എന്നിവയാണ് ആ ത്രിതല മാനദണ്ഡങ്ങൾ. ഇക്കുറി മുൻവർഷങ്ങളെ അപേക്ഷിച്ച് ജേതാക്കളുടെ എണ്ണപ്പെരുമ വളരെക്കൂടുതലായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു. ഈ അഞ്ച് ജേതാക്കളും നിർദ്ദിഷ്ട നിലവാരം പുലർത്തി അവാർഡ് കരസ്ഥമാക്കി എന്നത് അഭിനന്ദനാർഹമാണ്.

വിദ്യാഭ്യാസത്തിലൂടെ കരഗതമാകുന്ന അറിവ് സമൂഹനന്മയ്ക്കായി ലക്ഷ്യംവച്ചുള്ള സമഗ്രവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണമെന്നും, സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം പക്വതകൂടി വളരണം. സാമ്പത്തിക പുരോഗതി വളർച്ചയുടെ ഒരു ഘടകം മാത്രമാണ്. സന്തോഷത്തിനും സംതൃപ്തിക്കും പണം മാത്രം പോര. സംസ്‌കാരവും മൂല്യങ്ങളും ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.

ആഘോഷങ്ങൾക്ക് നിറമേകിയ ഏതാനും കലാപരിപാടികളും സംഘടിപ്പിച്ചു. അലീഷ, ഗ്രേസ് ലിൻ, ജസ്‌ലിൻ, ജെന്നി, ജിസ്സ, നേഹാ എന്നീ കുരുന്നുകളുടെ നൃത്തവും, ബിനു ആൻഡ് ഗീത ഉറുമ്പിക്കലിന്റെ ഗാനവും, അലുംമ്‌നി അംഗങ്ങളുടെ ക്രിസ്തുമസ് കരോൾ ഗാനവും ആഘോഷങ്ങൾക്ക് ചാരുത പകർന്നു.  ഈ അടുത്ത കാലയളവിലായി എസ്.ബി, അസംപ്ഷൻ എന്നീ കോളജുകളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞ അദ്ധ്യാപകരെ അനുസ്മരിച്ചുകൊണ്ടും അനുശോചനങ്ങൾ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചുകൊണ്ടും ലൈജോ ജോസഫ് സംസാരിച്ചു. ഗുഡ്‌വിൻ ഫ്രാൻസീസും, ടെറിൽ വള്ളിക്കളവും അവതാരകരായിരുന്നു. എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്‌നികളായ ഷാജി കൈലാത്തും, ഷീബാ ഫ്രാൻസീസും ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡ് സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതിന് നേതൃത്വം നൽകി. സെക്രട്ടറി ജോജോ വെങ്ങാന്തറ ഏവർക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടെ സമ്മേളനം പര്യവസാനിച്ചു.

പരിപാടികൾക്ക് ചെറിയാൻ മാടപ്പാട്ട്, ആന്റണി ഫ്രാൻസീസ്, ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ഷിബു അഗസ്റ്റിൻ, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ജോഷി വള്ളിക്കളം, ജോസ് ചേന്നിക്കര, ബോബൻ കളത്തിൽ, ഷീബാ ഫ്രാൻസീസ്, റെറ്റി കൊല്ലാപുരം എന്നിവർ നേതൃത്വം നൽകി. പി.ആർ.ഒ ആന്റണി ഫ്രാൻസീസ് അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP