Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 വർഷത്തിനുള്ള 12 ശാഖകൾ; ശാന്തിഗ്രാം കേരള ആയുർവേദ പുതിയ ശാഖ ലിവിങ്സ്റ്റണിൽ

10 വർഷത്തിനുള്ള 12 ശാഖകൾ; ശാന്തിഗ്രാം കേരള ആയുർവേദ പുതിയ ശാഖ ലിവിങ്സ്റ്റണിൽ

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ ഗുരു തന്റെ ശിഷ്യയായ അംബികയെ അരുകിൽ വിളിച്ച് ഒരു നിലവിളക്ക് തെളിയിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. 'അംബികേ, നീ ഈ ദീപവുമായി പോവുക, ലോകം മുഴവൻ പോയി ഈ ദീപം പരത്തുന്ന പ്രകാശം വഴി നിന്നിലുടെ ആയുർവേദ ചികിത്സയുടെ മഹിമ പടരട്ടെ.' വേദത്തിൽ നിന്നു ഉരുത്തിരിഞ്ഞ ഈ ചികിത്സാവിധി ലോകമെമ്പാടുമുള്ള മനുഷ്യരുടെ രോഗങ്ങളുടെ പ്രതിവിധിയായി തീരുമെന്ന് ഗുരു അന്ന് അംബികയോട് പറഞ്ഞു.

തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ ആത്മീയഗുരുവുംഅദ്ധ്യാത്മികതയിലൂടെയുള്ള മാനസിക ശാരീരിക സൗഖ്യദായകനുമായ നവജ്യോതി കരുണാകര ഗുരുവിന്റെ അരുമ ശിഷ്യയായിരുന്നു ആ മിടുമിടുക്കി. പാരമ്പര്യ ആയുർവേദ ചികിത്സകരായിരുന്ന മുത്തച്ഛൻ -അച്ഛന്മാരിൽ നിന്നു നന്നേ ചെറുപ്പത്തിൽ തന്നെ അംബിക ആയുർവേദ- പാരമ്പര്യ ചികിത്സ സിദ്ധി സ്വായത്തമാക്കിയിരുന്നു. തുടർന്ന് ഗുരു സന്നിധിയിലെ സഹവാസവും വിവിധ holiistic ചികിത്സ രീതികളായ ആയുർവേദ, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ, ഹോമിയോപ്പതി യോഗ തുടങ്ങിയ വിവിധ മേഖലകളിൽ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഡിപ്ലോമകളും അംബികയെ ലോകോത്തര നിലവാരമുള്ള ചികിത്സികയാക്കി മാറ്റി.

ഗുരുവിന്റെ അന്നത്തെ പ്രവചനം അണുവിട തെറ്റിയില്ല. കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിയിൽ നിന്നു പ്രകാശം തെളിഞ്ഞ ദീപം ഇന്ദ്രപ്രസ്ഥത്തിൽ എത്തി ആയുർവേദത്തിന്റെ പ്രസക്തി വാനോളമുയർത്തിയശേഷം ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെ പോയി എത്തേണ്ടിടത്ത് എത്തിച്ചേർന്നു.

പത്തുവർഷം മുമ്പ് അമേരിക്കയിലെത്തിയ ആ ദീപം ന്യൂജേഴ്‌സിയിലെ എഡിസണിലെ ആദ്യ സെന്ററിലെത്തി പ്രകാശം ചൊരിഞ്ഞ ശേഷം ഇപ്പോൾ ഒരു പ്രകാശ ഗോപുരമായി പടർന്നു പന്തലിച്ചിരിക്കുകയാണ്. ആയുർവേദത്തിനു ഏറ്റവും വളക്കൂറുള്ളത് അമേരിക്കയാണെന്ന് ഡോ.ഗോപിനാഥൻ നായരും ഭാര്യ ഡോ.അംബിക ഗോപിനാഥനും തെളിയിച്ചിരിക്കുകയാണ്. ന്യൂജേഴ്‌സിയിൽ ലിവിങ്സ്റ്റണിൽ പന്ത്രണ്ടാമത്തെ സെന്റർ തുടങ്ങിയതോടെ 10 വർഷത്തിനുള്ളിൽ പല പ്രതിസന്ധികളെയും വൈതരണികളെയും പിന്തള്ളി വൻ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു സെന്റർ എ്ന്ന സ്വപ്നം മാത്രം ബാക്കിയെങ്കിലും കൈയെത്തും ദൂരത്താണ്.

ഇന്ത്യക്കാർ ഏറെയുള്ള അമേരിക്കയിൽ ആയുർവേദത്തെ ഇന്ത്യാക്കാരിലേറെ നെഞ്ചോടുചേർത്തത് വെള്ളക്കാരും മറ്റു അമേരിക്കക്കാരുമായിരുന്നു. ഹോളിസ്റ്റിക് മെഡിസിൻ അല്ലെങ്കിൽ കോംപ്ലിമെന്റ്‌റി ആൻഡ് ഓൾട്ടർനേറ്റീവ് മെഡിസിൻ (CAM ) എന്ന അപരനാമത്തിൽ പ്രശസ്തിയിലേക്കുയർന്ന ഈ ചികിത്സാ സമ്പ്രാദയത്തെ അമേരിക്കൻ ഗവൺമെന്റ് പ്രധാന ചികിത്സാ ശ്രേണിയിലേക്ക് ഉയർത്തുന്നകാലം വിദൂരമല്ലാതായി. അങ്ങനെ സംഭവിച്ചാൽ അംബികയ്ക്ക് ഗുരുവിൽ നിന്നും ലഭിച്ച ആ നിലവിളക്കിലെ പ്രകാശം ലോകമെങ്ങും പടർന്നുപന്തലിക്കുന്ന പ്രകാശ ഗോപുരമായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഏതാണ്ട് 10 വർഷം മുമ്പാണ് ഡോ.അംബിക ഗോപിനാഥിന്റെ ഭർത്താവ് ഡോ.ഗോപിനാഥൻ നായർ അംബികയുടെ സ്വപ്നത്തിന്റെ ഭാണ്ഡവുംപേറി അമേരിക്കയിലെത്തുന്നത്. അമേരിക്കയിൽ എത്തുന്ന ഏതൊരാളെപ്പോലെയും നടുക്കടലിൽ അകപ്പെട്ടവനെപ്പോലെ ഏറെക്കാലം ലക്ഷ്യമില്ലാതെ അലഞ്ഞു. വലിയൊരു മുതൽ മുടക്കുമായി വർക്ക് വിസയിൽ 12 പേരെ കൊണ്ടുവന്ന് അവർക്ക് താമസവും ശമ്പളവും നൽകി ഒരു സെന്റർ തുടങ്ങാൻ ഒരുപാട് നെട്ടോട്ടമോടി. പലരുടെയും സഹായം തേടി ഒരുപാട് അലഞ്ഞ് നിസഹായനായ അദ്ദേഹം എല്ലാം വലിച്ചെറിഞ്ഞ് തിരിച്ചുപോയെങ്കിലോ എന്നു വിചാരിച്ചു. നിരാശനായ അദ്ദേഹം താൻ കൊണ്ടുവന്ന ചികിത്സാ സാമഗ്രഹികളും മറ്റും ഹഡ്‌സൺ നദിയിൽ വലിച്ചെറിഞ്ഞ് തിരിച്ചു മടങ്ങാനൊരുങ്ങി താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും യാതനകളും ഒന്നും ഡൽഹിയിലുള്ള ഭാര്യ അംബികയെ അറിയിച്ചിരുന്നില്ല. ഒരു ദിവസം അംബികയുടെ ഫോൺവന്നു. ഗോപിയേട്ടാ ഞാൻ വരികയാണ് അമേരിക്കയിലേക്ക്. ഒറ്റക്ക് എന്തിനാ കഷ്ടപ്പെടുന്നത്. ഗോപിനാഥൻ നായർ ഞെട്ടിപ്പോയി. ഭാര്യയെ വരുത്താതിരിക്കാൻ കഴിവതും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഡോ.അംബിക അമേരിക്കയിലെത്തും മുമ്പ് ന്യൂജേഴ്‌സിയിലെ എഡിസണിൽ ഒരു സെന്റർ തുടങ്ങാൻ ഒരു ഓഫീസ് സ്വീറ്റ് ലഭിച്ചു. ലളിതമായ രീതിയിൽ ഒരു തുടക്കം. ഗുരുവിന്റെ പ്രവചനമാണ്. നടക്കാതിരിക്കില്ല എന്ന് അംബികക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെയായിരുന്നു ഉയർത്തെഴുന്നേൽപ്പ്. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫിനിക്‌സ് പക്ഷിയെപ്പോലെ.

എഡിസണിൽ തുടങ്ങി അവിടെത്തന്നെ മറ്റൊരു സെന്റർ കൂടിയായി. പിന്നീടാദീപം പടരുവാൻ തുടങ്ങി. ഇപ്പോൾ അഞ്ചുസംസ്ഥാനങ്ങളിലായി 12 സെന്ററുകൾ. ഇനിയിതു കത്തിക്കയറും ഡോ.ഗോപിനാഥൻ നായർക്കാണ് അംബികയേക്കാൾ ഇപ്പോൾ ശുഭാപ്തി വിശ്വാസം. പ്രവചനം ഗുരുവിന്റേതായതിനാൽ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഒന്നു വീതമെങ്കിലും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സെന്ററുകൾ തുടങ്ങണം. അഞ്ചു സംസ്ഥാനങ്ങളിലായി 12 സെന്ററുകൾ തുടങ്ങാമെങ്കിൽ 50 സംസ്ഥാനങ്ങളിലുള്ള സാന്നിദ്ധ്യം വിദൂരമല്ല. 12-ാമത്തെ സെന്റർ ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിൽ 22 ഓൾഡ് ഷോർട്ട് ഹിൽസ് റോഡ് (22 old Short hills Road) ലുള്ള മെഡിക്കൽ ഓഫീസ് ബിൽഡിംഗിലെ താഴത്തെ നിലയിലുള്ള നൂറ്റി ആറാം നമ്പർ(106) സ്വീറ്റിലാണ്. സെന്റ് ബർണബാസ് മെഡിക്കൽ സെന്ററിനു സമീപമുള്ള ഈ മെഡിക്കൽ പ്രഫഷണൽ ബിൽഡിംഗിൽ ഭൂരിഭാഗവും ഈ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രാക്ടീസ് ഓഫീസുകളാണുള്ളത്. ആയുർവേദ സെന്ററിൽ നിന്നുള്ള പ്രത്യേക സുഗന്ധം പരക്കുന്നതിനാൽ ആ ബിൽഡിംഗിലുള്ള ഡോക്ടർമാരും ഈ പുതിയ പ്രാക്ടീസിനെക്കുറിച്ചറിയാനും രോഗികളെ റഫർ ചെയ്യാനും തുടങ്ങിക്കഴിഞ്ഞു.

നിലവിൽ ന്യൂജേഴ്‌സിയിൽ ലിവിങ്സ്റ്റൺ, നോർത്ത് ബേൺസ്വിക്ക്, എന്നിവിടങ്ങളിൽ ഒന്നു വീതവും എഡിസണിൽ രണ്ടും ന്യൂയോർക്കിൽ ഫോറസ്റ്റ് ഹിൽ, ന്യൂബെർഗ് , വൈറ്റ് പ്ലെയിൻസ് എന്നിവടങ്ങളിലും ടെക്‌സാസിൽ ഹ്യൂസ്റ്റൺ, ഡാളസ് എന്നിവടങ്ങളിലും ഇല്ലനോയിസിൽ ഷിക്കാഗോ, നേപ്പർവിൽ എന്നിവടങ്ങളിലും വിസ്‌കോൺസിനിൽ ന്യൂബർലിനിലുമാണ് ശാന്തിഗ്രാമിനു സെന്ററുകളുള്ളത്. അടുത്തവർഷം നിരവധി സ്ഥലങ്ങളിൽ സെന്ററുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഡോ.ഗോപിനാഥൻ നായർ പറഞ്ഞു. ഇതു കൂടാതെ, സെന്ററുകൾ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികൾക്കായി എഡിസണിലുള്ള സെന്ററിൽ ഔട്ട് പേഷ്യന്റ് രോഗികൾക്കായി ഡിസ്‌കൗണ്ട് നിരക്കിൽ താമസ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഡൽഹിയിലായിരിക്കുമ്പോൾ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ സ്വകാര്യ ഡോക്ടർ കൂടി ആയിരുന്ന ഡോ.അംബിക ഡൽഹിയിലെ പല പ്രമുഖ വ്യക്തികളെയും ചിക്ത്‌സിച്ചു ഭേദമാക്കിയിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് വരെ എന്ത് അസുഖം വന്നാലും കെ.ആർ.നാരായണൻ ആദ്യം കൺസൾട്ട് ചെയ്തിരുന്നത് ഡോ.അംബികയെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും അവർ ചികിത്സിച്ചിരുന്നു. അമേരിക്കയിൽ ബറാക്ക് ഒബാമ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹം നൽകിയ വിരുന്നിൽ അമേരിക്കിയിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഡോ.അംബികയ്ക്ക ക്ഷണം ലഭിച്ചിരുന്നു. ഇന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ അവിഭാജ്യമായ ഒരു പ്രാതിനിധ്യമായി മാറിയിരിക്കുകയാണ് ഈ ദമ്പതികൾ.
ആയുർവേദത്തിൽ അഗാധമായ അറിവുള്ള ഡോ.ഗോപിനാഥൻനായർ ഒരു മികച്ച മാനേജ്മന്റ് വിദഗ്ദ്ദനാണ്.ഓൾ ഇന്ത്യ മാനേജ്മന്റ് അസോസിയേഷൻ, ഡൽഹി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവകളുടെ ആജീവനാന്ത അംഗമായ അദ്ദേഹം ഡൽഹിയിലെ നിരവധി വ്യവസായ സ്ഥപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആയുർവേദത്തിന്റെ ഖ്യാദി ലോകമെങ്ങും എത്തിക്കുന്നതിനായി ഡൽഹിയിലെ ഒരു പ്രമുഖ ഐ ടി കമ്പനിയിലെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവുകളിൽ ഒരാളായിരുന്ന അദ്ദേഹം തൽസ്ഥാനം രാജി വെക്കുകയായിരുന്നു, ഇന്ത്യക്കു പുറത്തു പ്രത്യേകിച്ച് യൂകെ, യുഎസ്എ എന്നിവിടങ്ങളിൽ ആയുർവേദത്തിന്റെ പ്രശസ്തി ഉയർത്തിയതിൽ പ്രത്യേക പങ്കു വഹിച്ചതിനു നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആയുർവേദത്തിന്റെ ഖ്യാതി പ്രചരിപ്പിച്ചതിന് അമേരിക്കയിൽ നിന്നും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച പ്രകർത്തന മികവാണ് ശാന്തിഗ്രാം വെൽനെസ്സ് കേരളയുടെ വളർച്ചയ്ക്ക് പിന്നിൽ.

കാൻസർ, ഹൈപ്പർടെൻഷൻ, ഡയബറ്റിക്, ബ്രോങ്കൈറ്റിസ്, അസ്തമ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയ മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവരെപ്പോലും ചികിത്സിച്ചുഭേദമാക്കിയിട്ടുള്ള ഡോ.അംബിക ശാന്തിഗ്രാമിന്റെ എല്ലാ സെന്ററുകളിലും കൺസൾട്ടന്റായി എത്തിച്ചേരാറുണ്ട്. എഡിസണിലെ സെന്ററുകളിലാണ് പ്രധാന പ്രാക്ടീസ്. എല്ലാ സെന്ററുകളിലും കുറഞ്ഞത് എല്ലാ യോഗ്യതകളുമുള്ള ഓരോ ആയുർവേദ ഡോക്ടർമാരും തിരുമൽ വിഗദ്ധരും മറ്റു തെറാപ്പിസ്റ്റുകളുമുണ്ട്. സ്ത്രീകളായ തിരുമ്മൽ വിദഗ്ദരും എല്ലാ സെന്ററുകളിലും പ്രവർത്തിക്കുന്നുണ്ട്.

അലോപ്പതി ഡോക്ടർമാരുടെയോ ഫിസിയോ തെറാപ്പിസ്റ്റുകളുടെയോ ശിപാർശ(Recommendation) ലഭിച്ചാൽ ഇൻഷ്വറൻസ് പരിരകഷയും ലഭിക്കും. ഹോലിസ്റ്റിക് മെഡിസിൻ അല്ലെങ്കിൽ കോംപ്ലിമെന്റ്‌റി ആൻഡ് ഓൾട്ടർനേറ്റീവ് മെഡിസിൻ (CAM ) തെറാപ്പി എന്ന് സ്‌ക്രിപിറ്റിൽ എഴുതി റഫർ ചെയ്യുകയാണെങ്കിൽ ശാന്തിഗ്രാം കേരള വെൽനെസിന്റെ തന്നെ പ്രതിനിധികൾ ഇൻഷൂറൻസ് കമ്പനികളുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി കൊടുക്കുന്നതാണ്. അടുത്തിടെയാണ് അമേരിക്കൻ ഹെൽത്ത് കെയർ മേഖല ആയുർവേദ-പഞ്ചകർമ്മ ചികിത്സകളെയും ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടു വന്നത്. ഇതോടെ ഉഴിച്ചിൽ, തിരുമ്മൽ, നസ്യം, ധാര തുടങ്ങിയ ചികിത്സകൾക്കായി നാട്ടിൽ അവധിയെടുത്ത് പോകേണ്ട സ്ഥിതിവിശേഷം മാറും. നാട്ടിൽ പോയി ചികിത്സിക്കാൻ ചെലവാക്കുന്ന വിമാനടിക്കറ്റ്, ചികിത്സാ ചെലവുകൾ എന്നിവ തുലനം ചെയ്യുമ്പോൾ അമേരിക്കയിൽ തന്നെ അവധിപോലും എടുക്കാതെ നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ചികിത്സ നടത്താം.

നിലവിൽ മലയാളികളേക്കാളേറെ അന്യസംസ്ഥാനക്കാരും അമേരിക്കക്കാരുമാണ് ആയുർവേദ-പഞ്ചകർമ്മ ചികിത്സയ്ക്കായി എത്തുന്നത്. ഇന്ത്യയിലെ ഏതു ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെപ്പോലും വെല്ലുന്ന സൗകര്യങ്ങളാണ് ഈ സെന്ററുകളിലുള്ളത്. ഐ.എസ്.ഓ.(ISO) സർട്ടിഫിക്കേഷന് ഉള്ള സെന്ററുകളിൽ യഥാർത്ഥ ആയുർവേദവിധിപ്രകാരവും കേരള പഞ്ചകർമ്മ ചികിത്സാ വിധിപ്രാകരവുമുള്ള ചികിത്സകളാണ് ലഭ്യമാക്കുന്നത്. തീരാവ്യഥകൾ മൂലം നിത്യരോഗികളായി മാറിയവർക്ക് ഏറ്റവും ആധുനിക രീതിയിൽ ഫലസിദ്ധി ഉറപ്പുവരുത്തുന്ന ചികിത്സാരീതികളാണ് ഇവിടെയുള്ളത്. പുറംവേദന, കഴുത്തുവേദന, തോളിലെ മരവിപ്പ്, കായിക മേഖലകളിൽ നിന്നുണ്ടാകുന്ന ക്ഷതങ്ങൾ, സന്ധിവേദന(Arthritis), ഉറങ്ങുമ്പോഴുള്ള ശ്വാസതടങ്ങൾ, ആസ്തമ, പ്രമേഹം, മാനസിക സംഘർഷം(Depression), സൈനസൈറ്റീസ്(Sinusitis), മൈഗ്രൈൻ തലവേദന(migraine), സൊറിയാസിസ് (Psoriasis), എക്‌സീമ(Eczema), നിദ്രാസന ചികിത്സ (Insomnia management)തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുവാൻ സെന്ററുകളിലെ പ്രത്യേകം പരിശീലിക്കപ്പെട്ട ഡോക്ടർമാർ, പരിശീലകർ, തെറാപ്പിസ്റ്റുകൾ തുടങ്ങിയവരെ സജ്ജമാക്കിയിട്ടുണ്ട്. ശാന്തിഗ്രാമിന്റെ ഇന്ത്യയിലെ പരിശീലന കളരിയിൽ പരിശീലിപ്പിക്കപ്പെട്ട ഈ വിദഗ്ധൻ ശാന്തീഗ്രാമിന്റെ പ്രത്യേക ഹെൽത്ത് മാനേജ്‌മെന്റ് പാക്കേജുകളായ സതൗല്യ ചികിത്സ(Obesity management), രാസായന ചികിത്സ(Rejuvenation Therapy and management of old age syndrome), മനോഅവസ്ഥാ ചികിത്സ(Stress -depression management), മുഖ-സൗന്ദര്യ ചികിത്സ(Naturalized Facial management), നിദ്രാസന ചികിത്സ(Insomia management) തുടങ്ങിയ നിരവധി അനുബന്ധ ചികിത്സകളും ഇവിടെ ലഭ്യമാണെന്ന് ശാന്തിഗ്രാം കേരള വെൽനെസ് പ്രസിഡന്റും സി.ഇ.ഓ.യുമായ ഡോ.ഗോപിനാഥൻ നായർ അറിയിച്ചു.

പ്രായാധിക്യം മൂലമുണ്ടാകുന്ന രോഗവ്യഥകൾക്ക് ശാന്തിഗ്രാം നൽകുന്ന 'The age-old Ayurveda medicine' എന്ന ചികിത്സാരീതി രോഗികളുടെ ശരീരവും മനസും ഒരുപോലെ ദൃഢപ്പെടുത്തുകയും അതുവഴി ശരീരത്തിലെ പ്രത്യേകിച്ച് സന്ധികളിലും ഉണ്ടായേക്കാവുന്ന പാകപ്പിഴകളും വേദനകളും നീക്കം ചെയ്യുക വഴി രോഗവിമുക്തനായ ആരോഗ്യമുള്ള ശരീരം നിലനിർത്താൻ കഴിയുമെന്ന് സെന്ററുകളുടെ ചീഫ് കൺസൾട്ടന്റുകൂടിയായ ഡോ.അംബിക ഗോപിനാഥ് പറഞ്ഞു. കൂടാതെ സന്താനോൽപ്പാദനശേഷി(infertility) ഇല്ലാത്തവർക്കും ലൈംഗികപരമായ രോഗങ്ങൾ(Sex related disease) ഉള്ളവർക്കും ഫലപ്രദമായ ചികിത്സകൾ ഇവിടെ നടത്തി വരുന്നതായും ഡോ.അംബിക പറഞ്ഞു. കൂടാതെ മാനസിക വളർച്ചയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ചികിത്സ നടത്തുന്നുണ്ട്.

ലിവിങ്സ്റ്റണിലെ മെഡി ഓഫ് കോംപ്ലസിലുള്ള പുതിയ ഓഫീസ് 22 old short hills Road, Livingston, Newjersey 07039 suite# 106(താഴത്തെ നിലയിൽ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP