Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7ന്; എസ്. ഹരീഷ് അതിഥി

സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7ന്; എസ്. ഹരീഷ് അതിഥി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 'സൂം' വഴിയായി ആണ് യോഗം നടക്കുന്നത് .

Zoom Meeting ID: 814 7525 9178
Meeting Link: https://us02web.zoom.us/j/81475259178

Stories you may Like

ഇത്തവണത്തെ സമ്മേളനത്തിൽ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ കഥാകൃത്ത് എസ്. ഹരീഷിന്റെ പ്രസിദ്ധ ചെറുകഥ 'മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ' ചർച്ച ചെയ്യുന്നു. 2016 ഒക്ടോബർ 9 ലക്കം മാതൃഭൂമി ആഴ്ചപതിപ്പിൽ ഈ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മലയാള ചെറുകഥ, നോവൽ, ചലച്ചിത്ര മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് എസ്. ഹരീഷ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .

ലിൻസ് ജോസഫ് ആണ് കഥ പരിചയപ്പെടുത്തുന്നത് . കഥാകൃത്ത് എസ്. ഹരീഷ് പ്രത്യേക അതിഥി ആയി സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

താല്പര്യമുള്ള എല്ലാ ഭാഷാ സ്നേഹികളെയും ഓഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: അനിലാൽ ശ്രീനിവാസൻ 630 400 9735 , ലിൻസ് ജോസഫ് 630 540 6758, ജോൺ ഇലക്കാട് 773 282 4955.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP