Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 7-ാമത് നാഷണൽ ചീട്ടുകളി മത്സരം 2019 മാർച്ച് 2 ന്

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 7-ാമത് നാഷണൽ ചീട്ടുകളി മത്സരം 2019 മാർച്ച് 2 ന്

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ മലയാളി സമൂഹത്തിൽ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഇന്റർനാഷണൽ വടംവലി ടൂർണമെന്റിന് ശേഷം സോഷ്യൽ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് വമ്പിച്ച ചീട്ടുകളി മത്സരം. 2019 മാർച്ച് 2-ാം തീയതി ശനിയാഴ് രാവിലെ 9 മണി മുതൽ ഷിക്കാഗോ ക്നാനായ സെന്ററിൽ (1800 E. Oaktom Street, Deplaines IL 60018) വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുക്കാവുന്നതാണ്.

28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പടിഞ്ഞാറേൽ ഫാമിലി സ്പോൺസർ ചെയ്യുന്ന 1001 ഡോളറും ജോർജ്ജ് പടിഞ്ഞാറേൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പീറ്റർ കുളങ്ങര സ്പോൺസർ ചെയ്യുന്ന 251 ഡോളറും എവർറോളിങ് ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് സൈമൺ ചക്കാലപടവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും ലഭിക്കുന്നതാണ്.

റമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളിയിൽ സ്പോൺസർ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളിയിൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ആൾക്ക് ജിബി കൊല്ലപ്പിള്ളിയിൽ സ്പോൺസർ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ആൾക്ക് സജി മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ആൾക്ക് ജോയി നെല്ലാമറ്റം സ്പോൺസർ ചെയ്യുന്ന 151 ഡോളറും ഉണ്ടായിരിക്കും.

ഈ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ശ്രീ സൈമൺ ചക്കാലപടവൻ, അഭിലാഷ് നെല്ലാമറ്റം, മനോജ് വഞ്ചിയിൽ എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു.

ഈ വാശിയേറിയ ചീട്ടുകളി മത്സരത്തിലേക്ക് എല്ലാ മലയാളികളെയും സോഷ്യൽ ക്ലബ്ബിന്റെ ഭാരവാഹികളായ പീറ്റർ കുളങ്ങര (പ്രസിഡന്റ്), ജിബി കൊല്ലപ്പള്ളിയിൽ (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി), സണ്ണി ഇടിയാലിയിൽ (ട്രഷറർ), സജി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആർ.ഒ.) എന്നിവരും സോഷ്യൽ ക്ലബ്ബിന്റെ എല്ലാ കുടുംബാംഗങ്ങളുടെ പേരിലും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: സൈമൺ ചക്കാലപ്പടവിൽ (1 847 322 0641), പീറ്റർ കുളങ്ങര 1 (847 951 4476) മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP