Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രോൺസ് ഫൊറോനാ പള്ളിയിൽ വാർഷീക ധ്യാനം

ബ്രോൺസ് ഫൊറോനാ പള്ളിയിൽ വാർഷീക ധ്യാനം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കയിൽ മരിയൻ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ആത്മീയ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട് പിതനായിരക്കണക്കിന് ദൈവ ജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 17,18,19,20 (ബുധൻ, വ്യാഴം, വെള്ളി, ശനി) തീയതികളിൽ സെന്റ് തോമസ് സീറോ ബ്രോൺസ് പള്ളിയിൽ വച്ച് ധ്യാനം നടത്തപ്പെടുന്നു.

വിശ്വാസത്തിൽ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയർത്തുവാനും ദൈവീക സത്യങ്ങളെ ഉൾക്കൊള്ളുവാനും തിരുസഭയോട് ചേർന്നു നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവച്ച് നടത്തപ്പെടുന്ന ഈ വാർഷീക ധ്യാനം ഫാ. ജോ പ്ലാച്ചേരിയിൽ (ജറുസലേം കേന്ദ്രം, തൃശൂർ), ബ്ര. ഡൊമിനിക് പി.ഡി (ചെയർമാൻ, മരിയൻ ടിവി), ബ്ര. പോൾസൺ ജോസഫ് (മ്യൂസിക് കോർഡിനേറ്റർ, ക്യൂന്മേരി മിനിസ്ട്രി) എന്നിവർ നയിക്കുന്നതാണ്.  നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സെപ്റ്റംബർ 17-ന് (ബുധൻ) വൈകിട്ട് 6 മണി മുതൽ 10 മണി വരേയും, 18-ന് (വ്യാഴം) വൈകിട്ട് 6 മണി മുതൽ 10 മണി വരേയും, 19-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 10 മണി വരേയും, 20-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരേയും ധ്യാനസമയം.

ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മപരിവർത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും ഇടവക വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി ഈശോയുടെ നാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: St. Thoams Syro Malabar Forena Catholic Church, 810 E 221st Street, Bronx, NY 10467. ph: 718 944 4747.  ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021, സണ്ണി കൊല്ലറയ്ക്കൽ (ട്രസ്റ്റി) 914 426 2119, ആന്റണി കൈത്താറത്ത് (ട്രസ്റ്റി) 914 426 6234, സ്‌കറിയാസ് തുണ്ടത്തിൽ (ട്രസ്റ്റി) 646 287 7484, ജോർജ് പട്ടേരി (പ്രെയർ ഗ്രൂപ്പ് ചെയർമാൻ) 914 920 585829.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP