Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ മതം: പ്രഫ. ടി. ജെ. ജോസഫ്

എന്റെ മതം: പ്രഫ. ടി. ജെ. ജോസഫ്

ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്കയുടെ മാർച്ച് 10, 2021 ബുധനാഴ്ച09 PM (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ പ്രഫ. ടി. ജെ. ജോസഫ് ‘എന്റെ മതം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. 

പ്രഫ. ടി. ജെ. ജോസഫ് കോട്ടയംജില്ലയിലെ വാര്യാനിക്കാട് എന്ന പ്രദേശത്താണ് ജനിച്ചു വളർന്നത്. 1957 ജൂലൈ 22-ന് ജനനം. പാലാ സെൻറ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, ചങ്ങനാശ്ശേരി എൻ. എസ്. എസ്. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1985-ൽ മുരിക്കാശ്ശേരി പാവനാത്മ കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മൂവാറ്റുപുഴ നിർമ്മല കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് മതമൗലികവാദികളുടെ ആക്രമണത്തിനിരയായി. തുടർന്ന് കൊളജിൽനിന്നും പിരിച്ചുവിടപ്പെട്ട അദ്ദേഹത്തെ 2014 മാർച്ച് 28-ന് സർവീസിൽ തിരിച്ചെടുത്തു. മൂന്ന് ദിവസങ്ങൾക്കുശേഷം 2014 മാർച്ച് 31-ന്അദ്ദേഹംജോലിയിൽനിന്ന് വിരമിച്ചു. 

ജോസഫ്‌സാറിനെപ്പറ്റി കേൾക്കാത്ത മലയാളികളാരും ഈ ഭൂമുഖത്തുണ്ടാകാൻ സാധ്യതയില്ല. അതിനുകാരണം ന്യൂമാൻ കോളജിൽഅനാവശ്യമായിഅരങ്ങേറിയ ചോദ്യപേപ്പർ വിവാദവുംഅതിനെത്തുടർന്ന്മതമൗലികവാദികൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയും ആ സംഭവത്തോടനുബന്ധിച്ച് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പീഡാനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്തതുകൊണ്ടാണ്. ഒരു തെറ്റിദ്ധാരണയുടെപേരിൽ സമാധാനത്തിന്റെ ദൂതന്മാരെന്ന് സ്വയം പ്രഖ്യാപിത ക്രിസ്തു-ഇസ്‌ലാം മതമൗലികവാദികൾ കൈകോർത്ത് ഒരു സാധുവായ അദ്ധ്യാപകനെ എപ്രകാരമെല്ലാം ഉപദ്രവിക്കാവോ അതിലും കൂടുതലായി ഉപദ്രവിച്ച് വഴിയോരത്തിൽ തള്ളി. ‘പ്രവാചകനെ നിന്ദിച്ചു’ എന്ന പ്രചാരണത്തിന് വഴിമരുന്നിട്ട് സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുത്ത ഫാദർ മാനുവൽ പിച്ചലക്കാട്ടിന് പ്രമോഷനും കിട്ടി. ഇന്നദ്ദേഹം കോളജിന്റെ വൈസ് പ്രിൻസിപ്പലാണ്. മത-രാഷ്ട്രീയ-സർക്കാർ കൂട്ടുകെട്ടിന്റെ ഭയാനകമായ ഒരു കേരള സംഭവം! മനഃസാക്ഷിയുള്ള മലയാളിക്ക് മറക്കാൻ കഴിയാത്ത സംഭവം!! 

'എന്റെ മതം' എന്ന വിഷയമാണ് ജോസഫ്‌സാർ അവതരിപ്പിക്കാൻ പോകുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയം അവതരിപ്പിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹംത്തന്നെ തെരഞ്ഞെടുത്ത വിഷയമാണിത്. സാറിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയിലെ ഒരു അധ്യായത്തിന്റെ പേര് 'എന്റെ മതം' എന്നാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 'അറ്റുപോകാത്ത ഓർമ്മകൾ' ഞാൻ പദാനുപദം വായിച്ചിട്ടുണ്ട്. 'എന്റെ മതം' എന്ന അധ്യായം പലതവണയും വായിച്ചു. എങ്കിലും സാറെന്താണ് പറയാൻ പോകുന്നത് എന്നുള്ളത് എനിക്കും ഒരു ഉദ്വേഗജനകമായ കാര്യമാണ്. ഇപ്രാവശ്യം അത് അങ്ങനെതന്നെ നിൽക്കട്ടെ. 

മാർച്ച് 10, 2021 ബുധനാഴ്ച09 PM (EST)നടക്കാൻപോകുന്ന സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 

സൂം മീറ്റിംഗിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Date and Time: March 10, 2021, 09:00 PM EST (New York Time). ഇന്ത്യൻസമയം 7:30 A M March 11, 2021.

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP