Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്: നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരുക: രമേശ് ചെന്നിത്തല

കോവിഡ്: നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരുക: രമേശ് ചെന്നിത്തല

ജീമോൻ റാന്നി

ഹൂസ്റ്റൺ: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ആശങ്കകൾ നിലനിൽക്കെ അമേരിക്കൻ മലയാളി സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസ് നടത്തി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉന്നയിച്ച പ്രശ്നങ്ങളും പരാതികളും അവരുടെ നിർദേശങ്ങളും ബന്ധപ്പെട്ടവരുടെ സജീവ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.

കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങൾ അയച്ചു സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്കു നാട്ടിൽ എത്തുന്നതിനു ഒരു സൗകര്യവും ഇത് വരെ ഒരുക്കാത്ത ഇന്ത്യൻ ഗവണ്മെന്റ് നിലപാട് അപലനീയമാണെന്നു ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ മലയാളികൾ പറഞ്ഞു. കേന്ദ്രസര്ക്കാരിന്റെ മുമ്പിൽ നിരന്തമായി ഈ ആവശ്യം ഉന്നയിച്ചുവരുകയാണെന്നും എത്രയും പെട്ടെന്നു ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്നു പ്രതീഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

ഈ കാലയളവിൽ അമേരിക്കയിൽ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയുമാണ് രമേശ് ചെന്നിത്തല കോൺഫറൻസിനു തുടക്കമിട്ടത്.

കോവിഡ് മൂലം അമേരിക്കൻ മലയാളികൾ വിവിധ നഗരങ്ങളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ന്യൂ യോർക്ക്, ന്യൂജേർസി, ഹൂസ്റ്റൺ, ഫ്‌ളോറിഡ, ഫിലാഡൽഫിയ, അരിസോണ,കാലിഫോർണിയ തുടങ്ങിയ പ്രദേശങ്ങളിള്ളവർ അദ്ദേഹത്തോട് വിശദീകരിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന വിദേശ മലയാളികളെ ഈ കാലയളവിൽ അവജ്ഞയോടെ കാണുവാൻ ശ്രമിക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്നതും ചെന്നിത്തലയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രളയദുരിതാനാന്തര പ്രവർത്തനങ്ങളിൽ മാത്രമല്ല നിരവധി സന്ദർഭങ്ങളിൽ കേരളത്തിലെ ജനങ്ങളോടെ നെഞ്ചോട് ചേർത്ത് പിടിച്ച വിദേശ മലയാളികളുടെ പ്രശ്ങ്ങളെ അദ്ദേഹം അതീവ ശ്രദ്ധയോടെ കേട്ടു.പ്രവാസികൾ നാടിന്റെ നട്ടെല്ലാണ്. അവരെ ഹൃദയത്തോടു ചേർത്ത് നിര്ത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അമേരിക്കയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ, വിദേശ മലയാളികളെ കേരളത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നത്. ബഹാമാസ് ദ്വീപുകൾക്ക് സമീപം കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം മലയാളികളുടെ തിരിച്ചുകൊണ്ടുവരൽ, ഇന്ത്യൻ എംബസിയുടെ കാര്യക്ഷമതയില്ലായ്മ, നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി പ്രതിനിധികളുടെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. നാട്ടിലേക്കു മടങ്ങിവരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളെ വളരെ ഗൗരവമായി തന്നെ കാണുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി വിദേശകാര്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്, ഫോമ, ഫൊക്കാന തുടങ്ങിയ വിവിധ സംഘടനകളിലെ നൂറോളം പേർ സംവാദത്തിൽ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ അമേരിക്കാ റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഹരി നമ്പൂതിരി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

അനിയൻ ജോർജ്, പി.പി.ചെറിയാൻ, ജീമോൻ റാന്നി, പോൾ കറുകപ്പള്ളിൽ, തോമസ്.ടി.ഉമ്മൻ, കോശി ഉമ്മൻ, ജയചന്ദ്രൻ, ബേബി മണക്കുന്നേൽ, ലീല മാരേട്ട്, ജോസ് മണക്കാട്, രാജൻ മാത്യു,യു.എ നസീർ രാജേഷ് മാത്യു, ജോസ് എബ്രഹാം, സജി എബ്രഹാം, ജിനേഷ് തമ്പി, അജു ജോൺ, നിബു വെള്ളവന്താനം തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP