Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ പ്രതിനിധികളെ പ്രഖ്യാപിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ പ്രതിനിധികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ന്യൂയോർക്ക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ 2021 2022 വർഷത്തെ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഡ്വ. പ്രേമം മേനോൻ മുംബൈ (ഇന്ത്യൻ കോഓർഡിനേറ്റർ), കെ.ആർ. മനോജ് രാജസ്ഥാൻ (വൈസ് ചെയർമാൻ), വിനു തോമസ് കർണാടക (പ്രസിഡന്റ്), അജിത് കുമാർ മേടയിൽ ഡൽഹി (ജനറൽ സെക്രട്ടറി), കെ. നന്ദകുമാർ കൽക്കട്ട (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലക്‌സ് പി. സുനിൽ (പഞ്ചാബ്), മുരളീധരൻ (ജാർഖഡ്), കെ.പി. കോശി, ജോഷി ജോസഫ് (നാസിക് ), മുകേഷ് മേനോൻ (ഡൽഹി), ജോളി ഇലന്തൂർ (മധ്യപ്രദേശ്), പി.എസ്. നായർ (ചെന്നൈ), ബൈജു ജോസഫ് (ഔറംഗബാദ്), ജെറാൾഡ് ചെന്നൈ), എലിസബത്ത് സത്യൻ (നാസിക്), ഇന്ദു രാജ് (മധ്യപ്രദേശ്), പത്മനാഭൻ (ഔറംഗബാദ്), രഞ്ജിത്ത് നായർ (മഹാരാഷ്ട്ര), ഷിബു ജോസ് (നാസിക്), സുനിൽകുമാർ (ഹൈദരാബാദ്), ഐസക് (തെലുങ്കാന), അനിൽ നായർ (രാജസ്ഥാൻ), സതീഷ് (ജയ്പൂർ), അജേഷ് (രാജസ്ഥാൻ), പ്രവീൺ (അരുണാചൽപ്രദേശ്), പോൾ ഡിക്ലാസ് (ഹരിയാന), മനോജ് നായർ (ഉത്തർപ്രദേശ്), പ്രദീപ് നായർ (മേഘാലയ), സജീവ് രാജൻ (അരുണാചൽപ്രദേശ്), ജഗദീഷ് പിള്ള (വാരണാസി), തോമസ് (ഡൽഹി), ഷെർലി രാജൻ (ഡൽഹി).എന്നിവരെയും തെരഞ്ഞെടുത്തു

അഡ്വ. പ്രേമ മേനോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു . യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോഓർഡിനേറ്റർ ബിജു കെ തോമസ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP