Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ പിക്നിക് അവിസ്മരണീയമായി

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ പിക്നിക് അവിസ്മരണീയമായി

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ സംഘടിപ്പിച്ച വാർഷിക പിക്നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തിൽനിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന മലയാളികൂട്ടായ്മയുടെ പ്രതീകമായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെവലിയൊരുജനക്കൂട്ടം ഈവർഷത്തെ പിക്നിക്കിന് എത്തിച്ചേരുകയും പ്രായഭേദമെന്യേ ക്രമീകരിച്ചിരുന്ന വിവിധ വിനോദ കായികമത്സരങ്ങളിൽ പങ്കുചേരുകയുമുണ്ടായി.

ഫിലാഡൽഫിയയുടെ സമീപപ്രദേശമായ ലാങ്ഹോണിലുള്ള കോർക്രീക്ക് പാർക്കിൽ ജൂൺ 15നു രാവിലെ ഒൻപതുമണിക്ക് പ്രാർത്ഥനയോടുകൂടി ആരംഭിച്ചപിക്നിക്കിൽ കേരളത്തനിമ നിറഞ്ഞ പ്രഭാതഭക്ഷണവും വൈവിധ്യമാർന്ന ഉച്ചഭക്ഷണവും ഈവനിങ്സ്നാക്സും ഒരുക്കിയിരുന്നു.

പിക്നിക് കോർഡിനേറ്റർമാരായ ജോൺമാത്യു, മാത്യു പാറക്കൽ, സണ്ണി കിഴക്കേമുറിഎന്നിവരുടെ സ്തുത്യർഹമായമേൽനോട്ടത്തിൽ നടത്തിയ ഈവർഷത്തെ പിക്നിക്യുവജനങ്ങളുടെ മികച്ചപങ്കാളിത്തംകൊണ്ട് കൂടുതൽശ്രദ്ധേയമായി. കായികമത്സരങ്ങൾ നടത്തുവാൻ ജോഷി കുര്യാക്കോസും കോട്ടയം അസോസിയേഷൻ വിമൻസ്ഫോറം പ്രവർത്തകരും നേതൃത്വംകൊടുത്തു.

ഉച്ചഭക്ഷണസമയത്തു അസോസിയേഷൻ പ്രസിഡണ്ട് ജോബി ജോർജ് വന്നുചേർന്ന എല്ലാവർക്കുംസ്വാഗതം ആശംസിക്കുകയും പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ജനറൽസെക്രട്ടറി സാജൻ വർഗീസ് നന്ദിരേഖപ്പെടുത്തി. ഈ വർഷത്തെ പിക്നിക് വിജയകരമാക്കുവാൻ കോട്ടയം അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോൺ പിവർക്കി, ബെന്നി കൊട്ടാരത്തിൽ, സാബുജേക്കബ്, ജീമോൻ ജോർജ്, കുര്യൻ രാജൻ, എബ്രഹാം ജോസഫ്, മാത്യുഐപ്പ്, വറുഗീസ് വർഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, സാബു പാമ്പാടി, സരിൻ ചെറിയാൻ കുരുവിള, വർക്കി പൈലോ എന്നിവർ നേതൃത്വം നൽകി.
സാബു ജേക്കബ് (പിആർഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP