Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ കുടുബ സംഗമവും ഓണാഘോഷവും പ്രൗഢ ഗംഭീരമായി

പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ കുടുബ സംഗമവും ഓണാഘോഷവും പ്രൗഢ ഗംഭീരമായി

ഫിലാഡൽഫിയ, രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ (പി.ഡി.എ) കുടുംബ സംഗമവും ഓണാഘോഷവും ജൂലൈ 27 -ന് ശനിയാഴ്ച രാവിലെ 11 മുതൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെട്ടു.

ഫിലാഡൽഫിയായിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട ഈ വിപുലമായ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിച്ച കേരളജനതയോടുള്ള ആദരവ് മൂലം കഴിഞ്ഞ വർഷം സംഘടനയ്ക്ക് ഓണം ആഘോഷിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ ആ തുക കേരളത്തിൽ കഷ്ടതയനുഭവിക്കുന്ന ധാരാളം പേർക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ അതിവേഗം വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കാൻ സാധിച്ചതിലുള്ള ചാരിതാർഥ്യം യോഹന്നാൻ ശങ്കരത്തിൽ സദസ്സിൽ പങ്കുവച്ചു.

മലങ്കര ഓർത്തഡോക്‌സ് സഭയിലെ അമേരിക്കൻ ഭദ്രാസന സീനിയർ വൈദീകനും, കോർഎപ്പീസ്‌കോപ്പയും, പത്തനംതിട്ട നിവാസിയുമായ വന്ദ്യ കെ. മത്തായി കോർഎപ്പീസ്‌കോപ്പാ ആയിരുന്നു മുഖ്യാഥിതി. പട്ടിണിയും ദാരിദ്രവും എന്തെന്ന് അറിയാവുന്ന ആ പഴയകാല ഓണത്തിന്റെ മാധുര്യം ആദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം കേൾക്കുവാൻ സാധിക്കുമായിരുന്നു ഇന്ന് കേരളത്തിൽ ഓണം എന്നത് വിപണികൾ കീഴടക്കി പേരിനു മാത്രമായി ആഘോഷിച്ചു പോകുമ്പോൾ ആ ഓണം എന്ന ഉത്സവത്തെ ആ പഴയ പ്രതാപത്തോടുകൂടി ഉത്സാഹപൂർവ്വം ആഘോഷിക്കുന്നത് പ്രവാസികളാണെന്ന കാര്യവും വന്ദ്യ കോർഎപ്പീസ്‌കോപ്പാ ചൂണ്ടിക്കാട്ടി.


ആശംസാ പ്രസംഗം നടത്തിയ ബഹുമാനപ്പെട്ട കെ.കെ. ജോണച്ചൻ തന്റെ ബാല്യകാല ഓണത്തിന്റെ മധുര സ്മരണകൾ തന്റേതായ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ പലരും അറിയാതെ ആ കാലഘട്ടത്തിലെ ബാല്യകാല സ്മരണകളിലേക്ക് അല്പനേരത്തേക്കെങ്കിലും യാത്ര ചെയ്തു.

ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ രാജുവർഗീസ്, വൈസ് പ്രസിഡന്റ് വർക്കി വട്ടക്കാട്ട്, ഐപ്പ് മാരേട്ട് എന്നിവരും ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു. സുജു പൊന്നന്താനവും ശിൽപയും ചേർന്ന് അമേരിക്കൻ നാഷണലാന്തവും ഇന്ത്യൻ നാഷണലാന്തവും, ജിയാന, സമാന്ത എന്നിവർ ചേർന്ന് പ്രാർത്ഥനാ ഗാനവും ആലപിച്ചു.
അസോസിയേഷൻ പി .ആർ .ഓ. രാജു ശങ്കരത്തിൽ എം സി ആയി പ്രോഗ്രാം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി രാജു ഗീവർഗീസ് സ്വാഗതവും, ട്രഷറാർ സാലു യോഹന്നാൻ നന്ദിയും പറഞ്ഞു.

ഓമന വർഗീസിന്റെ നേതൃത്വത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിന് മോൾസി തോമസ്, സാലു യോഹന്നാൻ, മേഴ്സി വർക്കി, ആലീസ് സാമുവേൽ, സുജു പോന്നന്താനം, സാറാമ്മ ഐപ്പ്, തങ്കമണി ജോൺ, എന്നിവർ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു.
കെവിൻ വർഗീസ്, ജോൺ കാപ്പിൽ എന്നിവരുടെ അടിച്ചുപൊളി പാട്ടുകൾ ശ്രോദാക്കളിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു ആഹ്ലാദത്തിന്റെ ആവേശത്തിരയിളക്കി. ശ്രുതി മാമ്മൻ അവതരിപ്പിച്ച മനോഹര നൃത്തം ഏവരുടെയും മനം കവർന്നു.

ഓണത്തിന്റെ തനതായ വിഭവങ്ങളാൽ തയ്യാറാക്കിയ സ്വാദേറിയ ഓണ സദ്യക്ക് വർക്കി വട്ടക്കാട്ട് , ഡോക്ടർ രാജൻ തോമസ് , ബാബു വർഗീസ്, ജോസ് വർഗീസ് എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി സന്തോഷകരമായ പ്രോഗ്രാമിന് തിരശീലവീണു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP