Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പമ്പ അസോസിയേഷന് ഫിലാഡൽഫിയയിൽ നവ നേതൃത്വം; അലക്‌സ് തോമസ് പ്രസിഡന്റ്റ്

പമ്പ അസോസിയേഷന് ഫിലാഡൽഫിയയിൽ നവ നേതൃത്വം; അലക്‌സ് തോമസ് പ്രസിഡന്റ്റ്

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്റ്) അസോസിയേഷൻ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി സെന്റ്ററിൽ നടന്ന വാർഷീക സമ്മേളനത്തിൽ പ്രെസിഡന്റ്റ് മോദി ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോദ് നെല്ലിക്കാല വാർഷീക റിപ്പോർട്ടും ട്രെഷറർ ജോർജ് ഓലിക്കൽ വാർഷീക അക്കൗൺസും അവതരിപ്പിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അലക്‌സ് തോമസ് (പ്രെസിഡന്റ്റ്), ഫിലിപ്പോസ് ചെറിയാൻ, ജൂലി ജേക്കബ് (വൈസ് പ്രെസിഡന്റ്റ്), ജോൺ പണിക്കർ (സെക്രട്ടറി), സുമോദ് നെല്ലിക്കാല, റോണി വർഗീസ് അസ്സോസിയേറ്റ് സെക്രട്ടറീസ്), ജോർജ് ഓലിക്കൽ (ട്രസ്റ്റീ), ജേക്കബ് കോര (അക്കൗണ്ടന്റ്റ്), മാക്സ്വെൽ ജിഫോർഡ് (ഓഡിറ്റർ), എന്നിവരെയും ചെയർ പേഴ്‌സൺസ് ആയി ജോർജ് നടവയൽ (ആർട്‌സ്), അലക്‌സ് തോമസ് (ബിൽഡിങ് കമ്മിറ്റി), സുധ കർത്താ (ലീഗൽ ആൻഡ് സിവിക്), മോദി ജേക്കബ് (എഡിറ്റോറിയൽ ബോർഡ്), തോമസ് പോൾ (ഫെസിലിറ്റി), റോയ് ശാമുവേൽ (ലിറ്റററി), വി വി ചെറിയാൻ (മെമ്പർഷിപ്), എബി മാത്യു (പ്രോഗ്രാം കോർഡിനേറ്റർ), രാജൻ ശാമുവേൽ (ഫണ്ട് റെയിസിങ്), എ എം ജോൺ (പബ്ലിക് റിലേഷൻ), ബോബി ജേക്കബ് (യൂത്ത് ആക്ടിവിറ്റി), ഡൊമിനിക് ജേക്കബ് (ലൈബ്രറി) എന്നിവരെ തിരഞ്ഞെടുത്തു.

പ്രെസിഡെന്റ്റായി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് തോമസ് 35 വർഷമായി ഫിലാഡൽഫിയയിൽ സാമൂഹിക സേവനം നടത്തിവരുന്നു. ഫൊക്കാനയുടെ വൈസ് പ്രെസിഡന്റ്റ്, അസോസിയേറ്റ് സെക്രട്ടറി, റീജിയണൽ വൈസ് പ്രെസിഡന്റ്റ്, ക്രിസ്റ്റോസ് ചർച്ച് വൈസ് പ്രെസിഡന്റ്റ്, ഏഷ്യൻ കമ്മ്യൂണിറ്റി അഡൈ്വസറി കൗൺസിൽ അംഗം, പൊലീസ് കമ്മീഷണർ അഡൈ്വസറി കൗൺസിൽ അംഗം, അറ്റോണി ജനറൽ അഡൈ്വസറി കൗൺസിൽ അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ചിട്ടുണ്ട്. ഇപ്പോൾ സിറ്റി കൺട്രോളർ റെബേക്ക റിൻ ഹാർട്ടിന്റ്‌റെ ഉപദേശക സമിതിയിലും, പമ്പ കമ്മ്യൂണിറ്റി സെന്റ്റർ വിഷൻ 2020 ചെയർ പേഴ്‌സൺ ആയും പ്രെവർത്തിക്കുന്നു.

സെക്രട്ടറി ജോൺ പണിക്കർ പമ്പ വൈസ് പ്രെസിഡന്റ്റ്, സെയിന്റ്റ് തോമസ് ഓർത്തഡോക്ൾസ് ചർച്ച് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ട്രെഷറർ ജോർജ് ഓലിക്കൽ റീജിയണൽ വൈസ് പ്രെസിഡന്റ്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ, പമ്പ പ്രെസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അഡ്വ ബാബു വർഗീസ്, സെക്രട്ടറി സുധ കർത്താ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏക കണ്ഠമായിരുന്നു. വനിതാ ഫോറം, സ്പോർട്സ് എന്നീ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും.പുതിയ ഭാരവാഹികൾക്ക് മോദി ജേക്കബ് ആശംസകൾ നേർന്നു. സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി.

പുതിയ വർഷത്തെ പ്രെവർത്തന ഉൽഘാടനവും, സ്ഥാനാരോഹണ ചടങ്ങും പമ്പയുടെ പുതുവത്സരാഘോഷത്തോടനുബന്ധിച്ചു ജനുവരി 11 നു നടത്തപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP