Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവർസീസ് കോൺഗ്രസ്: തോമസ് മാത്യു ചെയർ; സജി കരിമ്പന്നൂർ സെക്രട്ടറി; ശോശാമ്മ ആൻഡ്രൂസ് വിമൻസ് ഫോറം ചെയർ

ഓവർസീസ് കോൺഗ്രസ്: തോമസ് മാത്യു ചെയർ; സജി കരിമ്പന്നൂർ സെക്രട്ടറി; ശോശാമ്മ ആൻഡ്രൂസ് വിമൻസ് ഫോറം ചെയർ

ജോയിച്ചൻ പുതുക്കുളം

എഡിസൻ, ന്യു ജെഴ്സി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്ടറിന്റെ ചെയർമാനായി ഷിക്കാഗോയിൽ നിന്നുള്ള തോമസ് മാത്യു പടന്നമാക്കലും ജനറൽ സെക്രട്ടറിയായി ഫ്ലോറിഡയിൽ നിന്നുള്ള സജി കരിമ്പന്നൂരും വിമൻസ് ഫോറം ചെയറായി ന്യു യോർക്കിൽ നിന്നുള്ള ശോശാമ്മ ആൻഡ്രൂസും നിയമിതരായി.

രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിന അഘോഷത്തിൽ ഐ.ഒ.സി ചെയർ സാം പിത്രോഡ ഇവർക്കും മറ്റു ചാപ്ടറുകളിൽ നിയമനം ലഭിച്ചവർക്കും നിയമന പത്രം കൈമാറി. ലീല മാരേട്ടാണു കേരള ചാപ്ടർ പ്രസിഡന്റ്.

ഐ.ഒ.സി. വൈസ് ചെയർ ജോർജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിങ്, വിവിധ ചാപ്റ്ററുകളുടെ നേതാക്കൾ എന്നിവരുൾപ്പടെ വമ്പിച്ച ജനാവലി ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസിൽ കൂടുതൽ അംഗങ്ങളെ ചേർത്തതിനു ലീല മാരേട്ടിനെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കു വ്യവസായിയായ തോമസ് മൊട്ടക്കലിനെയും പ്ലാക്ക് നല്കി പിത്രോഡ ആദരിച്ചു.

പുതുതായി സ്ഥാനമേറ്റവരെ പ്രസിഡന്റ് ലീലാ മാരേട്ട് സ്വാഗതം ചെയ്തു. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി സംഘടനയെ ശക്തിപ്പെടുത്തണമെന്നവർ ആഹ്വാനം ചെയ്തു.

വാഴൂർ സ്വദേശിയായ തോമസ് മാത്യു കേരളത്തിൽ പ്രമുഖ കെ.എസ്.യു. നേതാവായിരുന്നു. കെ.എസ്.യു. എറണാകുളം ജില്ലാ സെക്രട്ടറി, മൂവാറ്റുപുഴ നിർമ്മലാ കോളജ് യൂണിയൻ ചെയർമാൻ (197071), കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ (197172) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1977ൽ അമേരിക്കയിലെത്തി. കോൺഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റായിരുന്നു. നിലവിൽ വൈസ് ചെയർ. ഭാര്യ ത്രേസ്യാമ്മ. മൂന്നു മക്കളുണ്ട്.

മണർകാട് സ്വദേശിയായ സജി കരിമ്പന്നൂർ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നിവയുടെ സംസ്ഥാന സമിതിയിൽ പ്രവർത്തിച്ചു. കോൺഗ്രസ് പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗം. ന്യു യോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുമ്പോൾ കലാവേദിയുടെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും നല്ല അസോസിയേഷനുള്ള അവാർഡ് മലയാളി അസോസിയേഷൻ ഓഫ് സെന്റ്രൽ ഫ്ലോറിഡ നേടുമ്പോൽ അതിന്റെ പ്രസിഡന്റായിരുന്നു. യാക്കോബായ സഭയുടെ അമേരിക്കൻ ആർച്ച് ഡയോസിസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സ്റ്റാറ്റൻ ഐലൻഡിലും ടാമ്പയിലും പള്ളി ട്രസ്റ്റിയുമായിരുന്നു. ഭാര്യ ജസി. മൂന്നു മക്കളും വിദ്യാർത്ഥികൾ.

വിമൻസ് ഫോറം ചെയറായ ശോശാമ്മ ആൻഡ്രൂസ് സാമൂഹിക സാംസ്‌കാരിക രംഗത്തും ചരിറ്റി രംഗത്തും നിറഞ്ഞു നിക്കുന്നു. കോട്ടയത്തിനടുത്ത് കുറിച്ചി സ്വദേശി. ഫൊക്കാന വിമൻസ് ഫോറം ന്യു യോർക്ക് ചാപ്റ്റർ ചെയറായിന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപോൾ അഡൈ്വസറി ബോർഡ് അംഗം. കേരള കൾചറൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റും ജോ. സെക്രടറിയുമായും ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലൊംഗ് ഐലൻഡ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

ചാരിറ്റി രംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകുന്ന കുന്നുപറമ്പിൽ ഫൗണ്ടേഷന്റെ കോ ചെയർ ആണ്. ഭർത്താവ് കെ.പി. ആൻഡ്രൂസ് കുന്നുപറമ്പിൽ. മൂന്നു മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP