Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിൻപാ നഴ്സ് പ്രാക്റ്റീഷണേഴ്സ് വാരാഘോഷം 10 ന്

നിൻപാ നഴ്സ് പ്രാക്റ്റീഷണേഴ്സ് വാരാഘോഷം 10 ന്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: നാഷണൽ നഴ്സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (, കോൺഗേഴ്സിലുള്ള സാഫ്രോൺ റെസ്റ്റോറന്റിൽ വച്ച് നവംബർ 10ന് നഴ്സ് പ്രാക്റ്റീഷണേഴ്സ് വാരം ആഘോഷിക്കുന്നു.

മറ്റു സംഘടനകളോടൊത്തു പ്രവർത്തിക്കുന്ന ഈ അസോസിയേഷൻ നഴ്സ് പ്രാക്റ്റീഷനർമാരുടെ പ്രൊഫെഷണൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, നഴ്സ്മാരെ നഴ്സ് പ്രാക്റ്റീഷനർ മാരാകാൻ സഹായിക്കുക, നഴ്സ് പ്രാക്റ്റീഷനർ, ഡോക്ടേഴ്സ് ഓഫ് നഴ്സിങ് എന്നീ ബിരുദങ്ങൾക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെന്ററിനെയും, പ്രസെപ്റ്റർസിനെയും നൽകുക എന്നീ ലഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഈ സംഘടനക്ക് പത്തിൽപ്പരം സ്റ്റേറ്റുകളിൽ അംഗങ്ങൾ ഉണ്ട്.

നവംബർ10നു ശനിയാഴ്ച രാവിലെ 11 മണിക്ക് ജനറൽ ബോഡി മീറ്റിങ്ങിനോടുകൂടി തുടങ്ങുന്ന ആഘോഷത്തിൽ ഡോ. സായികുമാർ Phd. 'Hyperkalema' എന്ന വിഷയത്തിൽ ക്ലാസുകൾ അവതരിപ്പിക്കും. റോബർട്ട് പിറ്റ്കോഫ്സ്‌കി (Attorney at law) tനഴ്സ് പ്രാക്റ്റീഷനർ മാർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേപ്പറ്റിയും യോഗത്തിൽ സംസാരിക്കും. നഴ്സിങ് രംഗത്തെ ലീഡേഴ്സിനൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. എൻപി,ഡി എൻപി ബിരുദങ്ങൾ നേടിയവരെ അനുമോദിക്കുകയും, പത്തു വര്ഷത്തിനുമുകളിൽ നഴ്സ് പ്രാക്റ്റീഷണർമാരായി സേവനമനുഷ്ഠിച്ചവരേയും സർവീസ് അവാർഡ് നൽകി അനുമോദിക്കുന്നതാണ്.എല്ലാ നഴ്സ് പ്രാക്റ്റീഷനർമാർക്കും 'Happy NP Week' ആശംസകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP