Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ' ഒരുക്കങ്ങൾ ആരംഭിക്കുന്നു

'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ'   ഒരുക്കങ്ങൾ ആരംഭിക്കുന്നു

നോർത്ത്  അമേരിക്കൻ മലയാളികൾക്കായി പ്രവാസികളുടെ സ്വന്തം ചാനൽ  'പ്രവാസി ചാനൽ'   'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015'നെ കണ്ടെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു.   നിരവധി വർഷങ്ങളായി നോർത്ത് അമേരിക്കയിൽ  മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച അമേരിക്കൻ മലയാളി ആര്? മികച്ച മലയാളിയെ കണ്ടെത്താൻ ഒരു സുവർണ്ണാവസരമാണ് പ്രവാസി ചാനൽ തുറന്നിടുന്നത്.

അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളിൽതങ്ങളുടെതായ വ്യെക്തി മുദ്ര  പതിപ്പിച്ച പ്രശസ്തരായ  11 പേരെ പ്രവാസി ചാനൽ നോമിനെറ്റ് ചെയ്യുന്നതും അവരിൽ നിന്ന് ഒരാളെ  നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ലോകത്തിൽ എവിടെ നിന്നും ഓൺലൈൻ വഴി ആർക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കി കഴിഞ്ഞതായി ഇതിന്റെ സംഘാടകർ പറഞ്ഞു.  പ്രത്യേകം ശ്രദ്ധിക്കേണ്ട  ഒരു കാര്യം ഒരു ഐ പി അഡ്രസിൽ നിന്നോ ഒരു ഇമെയിലിൽ നിന്നോ ഒരാൾക്ക് ഒരു തവണയെ വോട്ടു ചെയ്യാൻ സാധിക്കും എന്നത് പ്രത്യേകം എടുത്തു പറയുന്നു. ജീവിതമാർഗ്ഗം തേടി അമേരിക്കയിലെത്തിയവർക്ക് മാതൃഭാഷയുടെ മണികിലുക്കം  പകർന്നു കൊടുത്തവർ, മലയാളി മനസ്സിനേയും അവരുടെ ജീവൽ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവർ, ദുരന്തങ്ങളുടെ സന്നിഗ്ദ്ധഘട്ടങ്ങളിൽ കഴിവും ആർജ്ജവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവർ, കലാരംഗത്ത് ആത്മാർത്ഥമായ മനസ്സോടെ പ്രവർത്തിച്ചവർ, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകർന്ന് നൽകിയവർ.... തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുക്കൽ നിങ്ങൾക്കുള്ളതാണ്. ഞങ്ങൾക്ക് നോർത്ത് അമേരിക്കൻ മലയാളികളിലുള്ള വിശ്വാസമാണ് ഇത്തരമൊരു തെരഞ്ഞെടുക്കലിന് പ്രവാസി ചാനലിനെ പ്രേരിപ്പച്ചത്.  മലയാളികൾക്കായി പ്രവാസി ചാനൽ  അതിന്റെ ദൃശ്യജാലകം തുറന്നിട്ട് നിരവധി വർഷങ്ങൾ ആയി എങ്കിലും അമേരിക്കൻ മലയാളികൾ ഞങ്ങൾക്ക് നൽകിയിട്ടുള്ള സ്‌നേഹവും, ആത്മാർത്ഥതയും, വിശ്വാസവും യുഗങ്ങളുടെ ബന്ധമാണ് സമ്മാനിക്കുന്നത്. അംഗീകാരങ്ങൾ വിലകൊടുത്ത് വാങ്ങുന്ന ഒരു സമൂഹത്തിൽ ഒരു മൗസ്‌ക്ലിക്കിൽ നോർത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റെ മികവു കാട്ടിയ ആളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ലഭിക്കുമ്പോൾ സത്യസന്ധത, പ്രവർത്തനമികവ്, അഴിമതി രഹിത പ്രവർത്തനം തുടങ്ങി നന്മയുടെ എല്ലാ വശങ്ങളും നിങ്ങളുടെ മനസ്സിലേക്ക് പ്രസ്തുത വ്യക്തിയെക്കുറിച്ച് കടന്നു വരണം.

ഓൺലൈൻ വോട്ടിങ് സംവിധാനം ഉടൻ അറിയിക്കുന്നതും, ഇത് തുടങ്ങിയാൽ എല്ലാ 2 ആഴ്ച കൂടുമ്പോഴും  ആര് മുന്നേറുന്നു എന്ന് പ്രവാസി ചാനൽ ന്യൂസ് വഴിയും എല്ലാ മാദ്ധ്യമങ്ങൾ വഴിയും അറിയിക്കുന്നതായിരിക്കും. ഏകദേശം മൂന്നു മാസം ഓൺലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.  മെയ് അവസാനമോ ജൂൺ ആദ്യവാരമോ ന്യൂ യോര്കിൽ വച്ച് നടക്കുന്ന വിപുലമായ ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും.  മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ  രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.  ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക.  ഇതിൽ പ്രമുഖരായ ഇജഅ കളും ഉൾപ്പെടും.  സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക. പ്രവാസി ചാനൽ തിരഞ്ഞെടുത്ത പേരുകൾ ഉടൻ അമേരിക്കൻ മലയാളികൾക്കായി നോമിനെറ്റ് ചെയ്യുന്നതായിരിക്കും. നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015' 'NAMY' യെക്കുറിച്ച് കൂടുതൽ അറിയുവാൻ പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക  19083455983. അല്ലെങ്കിൽ ഇമെയിൽ : [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP