Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ അവാർഡ് -2016; ന്യൂയോർക്ക് ഷോ 24ന്

കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ അവാർഡ് -2016; ന്യൂയോർക്ക് ഷോ 24ന്

ന്യൂയോർക്ക്: കോൺഫിഡന്റ് ഗ്രൂപ്പ് നാഫാ (നോർത്ത് അമേരിക്കൻ ഫിലിം) അവാർഡ് 2016-ന്റെ ന്യൂയോർക്ക് ഷോ ജൂലൈ 24നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിൽ അരങ്ങേറും.

ഒസ്‌കർ മാതൃകയിൽ അമേരിക്കയിൽ ആദ്യമായി അവതരിപ്പിക്കുന്ന അവാർഡ് നിശയിലേക്ക് കേരള സംസ്ഥാന അവാർഡ് ജേതാക്കാളായ ദുൽഖർ സൽമാനും പാർവതിയും എത്തുന്നു.

അവാർഡ് നിശ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് ഫ്രീഡിയ എന്റർടെയിന്മെന്റ്‌സിനുവേണ്ടി ഡോ. ഫ്രീമു വർഗീസ്, ഹെഡ്ജ് എന്റർടെയിന്മെന്റിനുവേണ്ടി സജി ഏബ്രഹാം മീഡിയ കണക്ടിനുവേണ്ടി ആനി ലിബു എന്നിവർ ചേർന്നാണ്. അവാർഡ് നിശയുടെ കർട്ടൺ റെയ്‌സർ പരിപാടി 23നു (ശനി) ഷിക്കാഗോയിലെ കോപ്പർ നിക്കസ് സെന്ററിൽ അരങ്ങേറും. നടൻ കുഞ്ചാക്കോ ബോബൻ പ്രത്യേക ക്ഷണിതാവായിരിക്കും. ദുൽഖറിനും കുഞ്ചാക്കോ ബോബനുമൊപ്പം പാർവതി അമേരിക്കയിൽ പങ്കെടുക്കുന്ന ആദ്യ ഷോ കൂടിയാണിത്.

2006-ൽ ഔട്ട് ഓഫ് എന്ന സിലബസ് ചിത്രത്തിലൂടെയാണു പാർവതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), ബാംഗ്ലൂർ ഡെയ്‌സ് (2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) എന്നീ ചലച്ചിത്രങ്ങളിൽ പാർവതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരം ലഭിച്ചു. കേരള സംസ്ഥാന അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഫിലിംഫെയർ അവാർഡ്, ഐഐഎഫ്എ ഉത്സവം അവാർഡ്, ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ് എന്നിവയൊക്കെ വാരിക്കൂട്ടി കൊണ്ട് പാർവതി നടത്തുന്ന ജൈത്രയാത്രയാണ് ഇപ്പോൾ നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് 2016-ൽ എത്തിനിൽക്കുന്നത്.

പാർവതിയുടെ മികച്ച ജോടി എന്ന നിലയിൽ പേരെടുത്തിരിക്കുന്ന ഡിക്യൂ ദുൽഖർ സൽമാനും കുഞ്ചാക്കോ ബോബനും പുറമേ, ഭാവന, രമ്യ നമ്പീശൻ, ആൻ അഗസ്റ്റിൻ, ദിവ്യ മേനോൻ, ആതിര എന്നിവർക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മാർട്ടിൻ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാർഡ് നേടിയ ജോമോൻ ടി. ജോൺ, തിരക്കഥക്ക് അവർഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകൻ ഗോപി സുന്ദർ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാർഡ് നിശയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തുന്നത്.

മികച്ച നടൻ ദുൽഖർ സൽമാൻ (ചിത്രം: ചാർലി), മികച്ച നടി പാർവതി (ചിത്രം: ചാർലി, എന്ന് നിന്റെ മൊയ്തീൻ), മികച്ച സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് (ചിത്രം: ചാർലി), മികച്ച പിന്നണി ഗായകൻ വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീൻ), മികച്ച ഗായിക ദിവ്യ മേനോൻ (ചിത്രം: ചാർലി) മികച്ച സംഗീത സംവിധായകൻ-ഗോപി സുന്ദർ (ചിത്രം: ചാർലി, എന്ന് നിന്റെ മൊയ്തീൻ), മികച്ച സഹനടൻ ജോജു ജോർജ് (ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ (ചിത്രം : എന്ന് നിന്റെ മൊയ്തീൻ), മികച്ച തിരക്കഥാകൃത്തുക്കൾ ഉണ്ണി ആർ, മാർട്ടിൻ പ്രക്കാട്ട് (ചിത്രം: ചാർലി) എന്നിവർക്കാണ് നോർത്ത് അമേരിക്കൻ ഫിലിം അവാർഡുകൾ ലഭിക്കുക. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

താരനിശയ്‌ക്കൊപ്പം കോമഡി സ്‌കിറ്റുകൾ, ഗാനമേളകൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും അവാർഡുനൈറ്റിനെ വർണാഭമാക്കും. ഷോയുടെ ഓൺലൈൻ ടിക്കറ്റിന് Sulekha.com സന്ദർശിക്കുക.

വിവരങ്ങൾക്ക്: hedgeeventsny.com, സജി ഏബ്രഹാം (ഹെഡ്ജ് ഇവന്റ്‌സ്) 516 6063268, ആനി ലിബു (മീഡിയ കണക്ട്) 347 640 1295, ജയൻ മുളങ്ങാട് 630 640 5007, ഡയസ് ദാമോദരൻ 832 643 9131.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP