Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റീവൻ ജോർജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂൾ വലിഡിക്ടോറിയൻ

സ്റ്റീവൻ ജോർജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂൾ വലിഡിക്ടോറിയൻ

സ്വന്തം ലേഖകൻ

 ഒർലന്റോ : ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്‌കൂളുകളിൽ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനമായ വലിഡിക്ടോറിയൻ ബഹുമതി സ്റ്റീവൻ ജോർജ്ജ് കരസ്ഥമാക്കി.

തദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് സ്റ്റീവൻ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനം ഉയർത്തി പിടിച്ചത്. എസ്.എ.റ്റി പരീക്ഷയിലും എ.സി.റ്റി യോഗ്യത പരീക്ഷയിലും ഉയർന്നമാർക്കോടെ വിജയം നേടിയത് പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്. കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ ഇത് അഭിമാനിക്കത്തക്ക നേട്ടമായി. വലെൻസിയ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവൻ ജോർജ് 2023 നാഷണൽ മെറിറ്റ്‌സ് ഫൈനലിസ്റ്റ് കൂടിയാണ്.

പാസ്റ്റർ ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഒർലാൻന്റോ ഐപിസി ചർച്ചിലെ സൺഡേസ്‌കൂൾ, വർഷിപ്പ് ടീം, പി വൈ പി എ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവൻ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും തീക്ഷ്ണമായ പ്രാർത്ഥനയും കഠിനാധ്വാനവുമാണ് തന്റെ എല്ലാ നന്മകൾക്കും കാരണമായതെന്ന് സ്റ്റീവൻ ജോർജ് പറഞ്ഞു.

യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾ സ്‌കോളർഷിപ്പോടുകൂടി തുടർപഠനം നടത്താനാണ് സ്റ്റീവൻ ജോർജിന് അവസരം ലഭിച്ചിരിക്കുന്നത്.

പാസ്റ്റർ കെ.കെ ഏബ്രഹാമിന്റെ കൊച്ചു മകനും കട്ടപ്പന സ്വദേശി സജിമോൻ ജോർജ് (ഫാർമസിസ്റ്റ്) - ഹെപ്സിബ (സി. പി. എ) ദമ്പതിമാരുടെ മൂത്തമകനുമാണ് സ്റ്റീവൻ. സോഫിയ സഹോദരിയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP