Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്:ബിഷപ്പ് റാഫേൽ തട്ടിൽ

തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്:ബിഷപ്പ് റാഫേൽ തട്ടിൽ

പി പി ചെറിയാൻ

ഡിസ്‌ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിന്റെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്ബോദിപ്പിച്ചു

മാർച്ച് 21 നു ചൊവാഴ്ച വൈകീട്ട് ഇന്റർനാഷണൽ പ്രയർലൈൻ സംഘടിപ്പിച്ച നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർത്ഥനാ സമ്മേളനത്തിൽ ന്യൂജേഴ്സിയിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു.പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ് .വളയമില്ലാതെ ചാടുന്നവൻ തോന്ന്യവാസിയാണെന്നും എന്നാൽ വളയത്തിൽ കൂടി ചാടുന്നവനാണു അഭ്യാസി എന്നുള്ള യാഥാർഥ്യം നാം തിരിച്ചറിയണമെന്നും തിരുമേനി പറഞ്ഞു

പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാതിരിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിർത്തുന്ന, മാതാപിതാക്കളെ മാറ്റിനിർത്തുന്ന ,സഹോദരങ്ങളെ മാറ്റിനിർത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിർത്തുന്ന സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ദൂർത്തു പുത്രൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു , എല്ലാവരെയും മാറ്റി നിർത്തി ദൂരവേ പോയതിന്റെ ദുരന്ത ഫലങ്ങളാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാൻ നോബ് കാലഘട്ടത്തിൽ മാത്രമല്ല തുടർ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.

പ്രാരംഭമായി ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിനു ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിച്ചു സമ്മേളനത്തിൽ കോഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു.ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള പിതാവ് ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന സഭ പിതാവ് മാർ ജോസഫ് പവ്വത്തിലിന്റെ വിയയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബത്തിന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു . ആർച്ച്ബിഷപ്പിന്റെ സ്മരണാർത്ഥം ഒരുനിമിഷം മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ പി കുരുവിളഅച്ചൻ (ഹൂസ്റ്റൺ )പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.തുടർന്ന് കോഡിനേറ്റർ സി വി എസ് ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു

ഇന്റർനാഷണൽ പ്രയർലൈൻ പ്രസിഡന്റ് ടി എ മാത്യു മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകുകയും എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു .അഭിവന്ദ്യ തട്ടിൽ പിതാവിന്റെ പ്രാര്ഥനക്കും ആശീർവാദത്തിനും ശേഷം പ്രാർത്ഥന സമ്മേളനം സമാപിച്ചു . ഷിജു ജോർജ് ടെക്‌നിക്കൽ സപ്പോർട്ടെർ ആയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP