Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ജയപ്രകാശ് നായർ

ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പൊതുയോഗത്തിൽ വെച്ച് തെരഞ്ഞെടുത്ത 2023-ലെ ഭാരവാഹികൾ:
വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണൻ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായർ (ട്രഷറർ), മനോജ് ദാസ് (ക്യാപ്റ്റൻ), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റൻ), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജർ) എന്നിവരെയും, ട്രസ്റ്റി ബോർഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ബിജു മാത്യു പ്രവർത്തിക്കും.

ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങൾ: സാജു എബ്രഹാം, അജീഷ് നായർ, അപ്പുക്കുട്ടൻ നായർ.അഡൈ്വസറി ബോർഡ് ചെയർമാനായി പ്രൊഫസർ ജോസഫ് ചെറുവേലി തുടരും.

കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരുന്നു. ഈ വർഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി മത്സരങ്ങളിൽ പൂർവാധികം ഊർജ്ജസ്വലരായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP