Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോസ് ആഞ്ചലസ് പ്രഥമ വനിതാ മേയറായി കരേൺ ബാസ് സത്യപ്രതിജ്ഞ ചെയ്തു

ലോസ് ആഞ്ചലസ് പ്രഥമ വനിതാ മേയറായി കരേൺ ബാസ് സത്യപ്രതിജ്ഞ ചെയ്തു

പി.പി ചെറിയാൻ

ലോസ് ആഞ്ചലസ് (കാലിഫോർണിയ): ലോസ് ആഞ്ചലസ് മേയറായി കരേൺ ബാസ്സ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഡിസംബർ 11 ഞായറാഴ്ചയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബ്ലാക്ക് വനിത മേയർ പദവി അലങ്കരിക്കുന്നത്.

ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും എത്തിയിരുന്നു. സിറ്റി നേരിടുന്ന പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുക എന്ന് സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മേയർ പറഞ്ഞു. സിറ്റിയുടെ തെരുവോരങ്ങളിൽ 40,000 പേരാണ് ഭവനരഹിതരായി കഴിയുന്നത്. രാജ്യത്തെ ഏറ്റവും ജനനിബിഢമായ സിറ്റി എന്ന ദുഷ്പേര് ലോസ് ആഞ്ചലസാണ് എന്നുള്ളത് യാഥാർത്ഥ്യമാണെന്നും, എന്നാൽ എല്ലാവർക്കും പാർപ്പിട സൗകര്യങ്ങൾ നൽകുമെന്നും മേയർ പറഞ്ഞു.

2020 നേക്കാൾ 1.7 ശതമാനം കൂടുതൽ ഭവനരഹിതരാണ് ഇപ്പോൾ ഉള്ളത്. അടുത്ത വർഷാവസാനത്തോടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് മേയർ പ്രത്യാശ പ്രകടിപ്പിച്ചു. ബൈഡൻ ഭരണകൂടവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, ഈ ബന്ധം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ നാലു സിറ്റികളുടെ (ന്യൂയോർക്ക് ഏറിക് ആംഡംസ്) ഷിക്കാഗോ-ലോറി ലൈറ്റ് ഫുട്ട്്) ഹൂസ്റ്റൺ സിൽവസ്റ്റർ ടർണർ, മേയർമാർ കറുത്തവർഗ്ഗക്കാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP