Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022' - അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022' - അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ 'മാത്യുക്കുട്ടി ഈശോ ന് അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ ലഭിച്ചിരിക്കുന്ന അപേക്ഷകരിൽ ആരെ തെരഞ്ഞെടുക്കണം എന്ന ചിന്താകുഴപ്പത്തിലാണ് അവാർഡ് കമ്മറ്റി. നമ്മുടെ സമൂഹത്തിൽ വളരെ നല്ല ജീവകാരുണ്യ പ്രവത്തനങ്ങൾ കാഴച വയ്ക്കുന്ന ധാരാളം വ്യക്തികൾ ഉണ്ടെന്നുള്ളത് ഇത്തരം ഒരു സാഹചര്യത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും 'വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്' എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്നതാണ് വാസ്തവം. 'ECHO Humanitarian Award 2022'-ന് അപേക്ഷിക്കണം എന്ന് ഇനിയും താൽപ്പര്യമുള്ളവർക്ക് നവംബർ 25 വെള്ളിയാഴ്ച രാത്രി 12 മണി വരെ (EST) അതിനുള്ള അവസരം ബാക്കിയുണ്ട് എന്ന് ഭാരവാഹികൾ അറിയിക്കുന്നു. [email protected] എന്ന ഈമെയിലിൽ വ്യക്തിപരമായി തങ്ങൾ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട് സഹിതം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അവാർഡ് ദാന ചടങ്ങും വാർഷിക ഡിന്നർ മീറ്റിങ്ങും സംയുക്തമായി ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) പ്രൗഡ്ഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരണങ്ങൾ ചെയ്തു വരുന്നത്. പാട്ടും ഡാൻസും ആഘോഷങ്ങളും സമ്പുഷ്ടവും രുചികരവുമായ ഭക്ഷണവും എല്ലാം ക്രമീകരിച്ചാണ് ഈ അവാർഡ് ദാനം വേറിട്ടൊരനുഭവമാക്കുവാൻ ECHO ഭാരവാഹികൾ ശ്രമിക്കുന്നത്. ECHO-യുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു ഫണ്ട് റെയ്‌സിങ് പ്രോഗ്രാമായിട്ടാണ് പ്രസ്തുത ഡിന്നർ മീറ്റിങ് ക്രമീകരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ECHO-യുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് താൽപ്പര്യമുള്ളവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

മലയാള സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ആദ്യകാല മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെയുള്ള ഒരു യാത്ര അവാർഡ് നിശയിൽ ഒരു ആസ്വാദന പ്രോഗ്രാമാണ്. ഏകദേശം ഒരു മണിക്കൂറോളം നിങ്ങളെ സംഗീതത്തിന്റെ ഊഷ്മള ഗർത്തത്തിലേക്ക് നയിക്കുന്ന അമേരിക്കയിൽ ജനിച്ചു വളർന്ന കോളേജ് വിദ്യാർത്ഥിയുടെ മാസ്മരിക പ്രകടനം ആസ്വദിക്കുവാനുള്ള ഒരവസരം. അവാർഡ് ദാന സന്ധ്യയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു അസുലഭ വേദി ECHO സംഘാടകർ നിങ്ങൾക്കായി കാഴ്ച വക്കുന്നു. അതോടൊപ്പം മറ്റു കലാവിരുന്നുകളും ആസ്വദിച്ച് എന്നും ഓർമ്മിച്ചിരിക്കാവുന്ന ഒരു സായം സന്ധ്യ കൂടി നിങ്ങളുടെ ജീവിത യാത്രയിൽ വിളക്കി ചേർക്കുവാനുള്ള വിശിഷ്ട അവസരമാണ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതലുള്ള ECHO അവാർഡ് നിശ.

സ്വന്തം ഭവനങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസൺ ആളുകൾക്ക് ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്‌സർസിസ് ചെയ്യുന്നതിനുമായി രൂപീകരിച്ച 'സീനിയർ വെൽനെസ്സ്' എന്ന പ്രൊജെക്റ്റ് ഇപ്പോൾ ECHO വിജയകരമായി നടത്തിവരുന്നു. സീനിയർ വെൽനെസ്സ് പ്രോഗ്രാം കൂടുതൽ വിപുലീകരിക്കുന്നതിനാണ് ECHO-യുടെ ഇനിയുള്ള ഉദ്ദേശം. അതിനായുള്ള ധനശേഖരണത്തിനു കൂടിയാണ് ഡിന്നർ മീറ്റിങ് ക്രമീകരിക്കുന്നത്. സമൂഹത്തിൽ ധാരാളം സേവനങ്ങൾ കാഴ്ച വച്ച് തങ്ങളുടെ ജീവിതാന്ത്യത്തിലേക്കു യാത്ര ചെയ്യുന്നവരെ അവഗണിക്കപ്പെടാതെ കരുതുന്നതിനാണ് സീനിയർ വെൽനെസ്സ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ 'ഹംഗർ ഹണ്ട്' ECHO വളരെ ഭംഗിയായി നടത്തിവരുന്ന മറ്റൊരു പ്രൊജക്റ്റാണ്.

അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP