Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

സാക്കി ജോസഫിനെ ഏഷ്യൻ പ്രസിഡന്റ് ചെയർ ഓഫ് ദ് ഇയർ പുരസ്‌ക്കാരം നൽകി ആദരിച്ചു

സാക്കി ജോസഫിനെ ഏഷ്യൻ പ്രസിഡന്റ് ചെയർ ഓഫ് ദ് ഇയർ പുരസ്‌ക്കാരം നൽകി ആദരിച്ചു

ജോയി തുമ്പമൺ

ഹൂസ്റ്റൺ ന്മ പോർട്ട് ബെന്റ് കൗണ്ടി മണ്ഡല പ്രസിഡന്റ് സാക്കി ജോസഫിനെ ഏഷ്യൻ പ്രസിഡന്റ് ചെയർ ഓഫ് ദ് ഇയർ പുരസ്‌ക്കാരം നൽകി ആദരിച്ചു. 16-ാം തിയതി ഹൂസ്റ്റണിലെ ഓശൻ പാലസ് റസ്റ്ററന്റിൽ വച്ചു നടന്ന ടെക്‌സസ് ഏഷ്യൻ റിപ്പബ്ലിക്കൻ അസംബ്ലിയുടെ പ്രത്യേക യോഗത്തിലാണ് ആദരിച്ചത്.

പ്രസ്തുത സമ്മേളനത്തിൽ ടെക്‌സസ് ഏഷ്യൻ റിപ്പബ്ലിക്കൻ പാർട്ടി പ്രമുഖർ പങ്കെടുത്തു. ടെക്‌സസ് ഗവർണർ ഗ്രേഗ് ആബ്ബോട്ട് സംബന്ധിച്ചു. ഏഷ്യൻ വംശജരുടെ ഇടയിലേയ്ക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ വേരോട്ടം ശക്തമാക്കുന്നതിനും ഏഷ്യൻ പ്രവർത്തകരെ ആദരിക്കുന്നതിനുമായി ആയിരുന്നു ഈ പ്രത്യേക ഡിന്നർ ക്രമീകരിച്ചത്.

ഐടി പ്രൊഫഷനൽ ആയ സാക്കി ജോസഫ് സ്റ്റേറ്റ് കൺവെൻഷൻ ടെലിഗേറ്റായും 2020ൽ നടന്ന പ്രസിഡൻഷൽ കൺവെൻഷനിൽ പ്രതിനിധിയായും ഉണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണ് സാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP