Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

സിതാര കൃഷ്ണകുമാർ ന്യൂ ജേഴ്‌സിയിലെത്തുന്നു ഈ വെള്ളിയാഴ്ച; കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

സിതാര കൃഷ്ണകുമാർ ന്യൂ ജേഴ്‌സിയിലെത്തുന്നു ഈ വെള്ളിയാഴ്ച; കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

ജോസഫ് ഇടിക്കുള.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു പതിനേഴുകാരി ഗന്ധർവ സംഗീതം എന്ന റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിജയിയായി മലയാള സംഗീത മേഖലയിലേക്ക് കടന്നു വരുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല അവൾ മലയാള സിനിമാ സംഗീതത്തിന്റെ ഹൃദയമിടിപ്പാകുമെന്ന്. 2012ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആ പെൺകുട്ടി പാടിയ 'ഏനുണ്ടോടീ അമ്പിളിച്ചന്തം' എന്ന ആ ഗാനം ഏറ്റുപാടി മലയാളികൾ അവളെ ഹൃദയത്തോട് ചേർത്തു...

സംഗീതത്തിന്റെ ബഹുസ്വരമായ ഭാവലയങ്ങളിലൂടെ കേൾവിക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗായികയാണ് ഇന്ന് സിതാര കൃഷ്ണകുമാർ. പല താളങ്ങളിൽ പാടിയും ഒരൊറ്റ നിലപാടിൽ പറഞ്ഞും ഒരു പതിറ്റാണ്ടിലേറെയായി ആ ശബ്ദം നമുക്കിടയിലുണ്ട്. അരക്ഷിതാവസ്ഥയുടെയും അടഞ്ഞുകിടക്കലിന്റെയും നാളുകളിൽ സംഗീതംകൊണ്ട് സാന്ത്വനമേകിയും ശബ്ദം കൊണ്ട് ചേർത്തുപിടിച്ചും സിതാര നമുക്കൊപ്പമുണ്ട്...

സെപ്റ്റംബർ 23 വെള്ളിയാഴ്ച ന്യൂ ജേഴ്‌സിയിൽ എത്തുകയാണ് സിതാര ,കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി അമേരിക്കൻ മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഒരു സ്‌കോളർഷിപ്പ് ഫണ്ട് റൈസിങ് ഇവന്റിന്, ന്യൂ യോർക്കിലെയും ന്യൂ ജേഴ്‌സിയിലെയും പെൻസിൽവാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികൾക്ക് വേണ്ടി, കൂടെ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും, മികച്ച കോമ്പിനേഷൻ,

ലിമിറ്റഡ് സീറ്റുകൾ മാത്രമുള്ള ഈ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും Visit . KANJ.ORG,

ജോസഫ് ഇടിക്കുള - 201-421-5303.
സോഫിയ മാത്യു - 848-391-8460.
ബിജു ഈട്ടുങ്ങൽ - 646-373-2458,
റോബർട്ട് ആന്റണി - 201-508-7755.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP