Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പത്താം വാർഷിക നിറവിൽ; ആഘോഷം ഉജ്ജ്വലമാക്കാൻ പ്രീമിയം ബാൻക്വറ്റ് സെപ്റ്റം.11 ന്

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പത്താം വാർഷിക നിറവിൽ; ആഘോഷം ഉജ്ജ്വലമാക്കാൻ പ്രീമിയം ബാൻക്വറ്റ് സെപ്റ്റം.11 ന്

ജീമോൻ റാന്നി

 ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ന്റെ ആരംഭത്തിൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ വർണപ്പകിട്ടാർന്ന പരിപാടികൾ ഒരുക്കുന്നു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഓഗസ്റ്റ് 17 ന് വൈകുന്നേരം സ്റ്റാഫോർഡിലെ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ കൂടിയ പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 11 )0 തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവന്റ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്.

അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന 5 മണിക്കൂർ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ .

ബിസിനസ്സ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും.

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് സ്വയം വളരുവാനും മറ്റുള്ളവരുടെ വളർച്ചക്ക് സഹായികളാകുവാനും കഴിയുക എന്ന പ്രഖ്യാപിത ലക്ഷ്യം മുന്നിൽ കണ്ട് തുടങ്ങി ആർക്കും അവഗണിക്കാനാവാത്ത പ്രസ്ഥാനമായി വളർന്നു. ചെറുതും വലുതുമായ സംരംഭങ്ങൾക്ക് നിലനിൽക്കുവാനും വളരുവാനുമുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചേംബർ ചെയ്തുവരുന്നത്.

ബിസ്സിനെസ്സ് രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്ഷങ്ങളിലെ ചേംബറിന്റെ വിജയകരമായ പ്രവർത്തനങ്ങൾ ബിസിനസ്സ് താല്പര്യങ്ങൾക്കുപരിയായി സമൂഹത്തിന്റെ ആകമാന സുരക്ഷക്കും വളർച്ചക്കും സഹായമായി. 2017 ലെ ഹാർവി കൊടുങ്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾക്ക് ചേംബറിന്റെ നേതൃത്വത്തിൽ നടന്ന ദുരിത നിവാരണ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

ബിസിനസ്സ് താല്പര്യങ്ങൾക്കുപരിയായി സമൂഹത്തിൽ സുരക്ഷാ ബോധവൽകരുണത്തിനു സിറ്റി കൗണ്ടി പൊലീസുമായി സഹകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ ചാമീരിന്റെ മറ്റൊരു നാഴികക്കല്ലാണ്. ജനപങ്കാളിത്തത്തോടെ അമേരിക്കൻ മലയാളി ബിസിനസ്സ് സംരംഭകരുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനും സർവ്വതോന്മുഖമായ വികസന ലക്ഷ്യം വെച്ച് അവരെ കരുത്തരാക്കുന്നതിനും വേണ്ടി നിലകൊള്ളാനും ചേംബറിന് സാധിക്കുന്നുണ്ട്.

ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമാകുന്ന ചേംബർ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചക്ക് ആത്മവിശ്വാസം പകരുക എന്നതിലുപരി യുവ സംഭരംഭകരുടെ ഇടയിലും വനിതാസംഭരംഭകർക്കൊപ്പവും സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നവരുടെ ഇടയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. വനിതാ ചേംബറും ജൂനിയർ ചേംബറും തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അറിയിച്ചു.

ഡോ. ജോർജ് കാക്കനാട്ട്(പ്രസിഡന്റ്) , ജോർജ് കൊളച്ചേരിൽ (സെക്രട്ടറി) , സണ്ണി കാരിക്കൽ (ഫിനാൻസ് ഡയറക്ടർ) ജിജു കുളങ്ങര (എക്‌സിക്യൂട്ടീവ് ഡയറക്ടർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടങ്ങിയ ചേമ്പറിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ന് 10 )0 വർഷത്തിൽ എത്തി നിൽക്കുമ്പോൾ പ്രസിഡന്റായി ജിജി ഓലിക്കനും ഡോ. ജോർജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാൻസ് ഡയറക്ടർ), ബേബി മണക്കുന്നേൽ (എക്‌സിക്യൂട്ടീവ് ഡയറക്ടർ), സാം സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരുടെ ശക്തമായ നിര ചേംബറിനെ നയിക്കുന്നു ഒപ്പം 30 ഹൂസ്റ്റനിലെ ബിസിനസ് രംഗത്തെ നിറസാന്നിധ്യങ്ങളായ ഡയറക്ടർ ബോർഡ് അംഗങ്ങളും.

ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഒരു അധ്യായം കൂടി ചേർത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം, മുതിർന്ന തലമുറയെ പുനരധിവസിപ്പിക്കാൻ ഉള്ള ഫെസിലിറ്റി അതിന്റെ ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് സൈമൺ വളാച്ചേരി (നേർകാഴ്ച ഡെയിലി) ഫ്രീലാൻസ് റിപ്പോർട്ടർമാരായ ജീമോൻ റാന്നി, ശങ്കരൻകുട്ടി, അജു വാരിക്കാട്, ജോർജ് തെക്കേമല (ഏഷ്യാനെറ്റ് ടിവി) ജോർജ് പോൾ (ഫ്ളവേഴ്സ് ടിവി) ഫിന്നി ഹൂസ്റ്റൺ (ഹാർവെസ്റ്റ് ടിവി) ജെ.ഡബ്ലിയൂ.വർഗീസ് ( ദക്ഷിൺ റേഡിയോ) വിജു വർഗീസ് (മലയാളി എഫ്എം റേഡിയോ) സുബിൻ ബാലകൃഷ്ണൻ (ജനം ടിവി) എന്നിവരോടൊപ്പം ലിഡാ തോമസ്, അനിലാ സന്ദീപ് (ആഷാ റേഡിയോ) എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP