Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫൊക്കാന ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഫൊക്കാന ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വർഗീസ് പാലമലയിൽ

ചിക്കാഗൊ: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന) ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഗസ്റ്റ് മാസം പതിനാലാം തീയതി വൈകീട്ട് 8.00ജങ മുതൽ 9.30 ജങവരെ സൂം ഫ്‌ളാറ്റ് ഫോമിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ ഏവരേയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് ലോകത്തുള്ള എല്ലാ മലയാളികൾക്കും ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ നേർന്നു.

എറണാകുളം റൂറൽ അഡീഷ്ണൽ എ.പി.ജിജിമോൻ മാത്യൂ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ' ആസാദി ക അമൃത് മഹോത്സവ് ' എന്ന പേരിൽ വളരെ ആർഭാടത്തോടെയാണ് ഇന്ത്യൻ ജനത ഈ വർഷം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും, കൂടാതെ അമേരിക്കയിൽ ഇരുന്നും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ അഭിനന്ദിക്കുന്നതായി അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് കേയാർക്കെ, അഡൈ്വസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, സാഹിത്യകാരനും കേരള ഡിബേറ്റ് ഫോറം ചെയർമാനുമായ എ.സി.ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാർക്കെ, വിമൻസ് ഫോറം ചെയർ ഷീല ചെറു, മുൻ പ്രസിഡന്റ് സുധ കർത്ത, അസോസിയേറ്റ് ട്രഷറാർ അലക്‌സാണ്ടർ പൊടിമണ്ണിൽ, നാഷ്ണൽ കമ്മറ്റി മെമ്പർമാരായ ഷാജി സാമുവേൽ, ബേബിച്ചൻ ചാലിൽ, ക്രിസ് തോമ്പിൽ, ബിനു പോൾ, റീജിനൽ വൈസ് പ്രസിഡന്റുമാരായ ഷൈജു എബ്രഹാം, റെജി വർഗീസ്, റീജിണൽ ട്രഷറാർ ഡേവിഡ് കുര്യൻ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. ട്രഷറാർ എബ്രഹാം കളത്തിൽ യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. നാഷ്ണൽ കമ്മറ്റി മെമ്പറും പ്രോഗ്രാം കോർഡിനേറ്ററുമായ സരൂപ അനിൽ യോഗത്തിന്റെ എം.സി. ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP