200 കുട്ടികളുടെ അച്ഛൻ - മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ വയസ്സു മുതൽ ജാലവിദ്യ അഭ്യസിച്ച് ലോകപ്രശസ്ത മായാജാലക്കാരനായി ഏവരുടെയും അഭിനന്ദനത്തിലും കയ്യടിയിലും മുഴുകി മുന്നോട്ടുപോയ ഗോപിനാഥ് മുതുകാട് കാരുണ്യത്തിന്റെ നിറകുടമായി ഇരുന്നൂറു കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശയും അത്താണിയുമായി വരുമെന്ന് ലോകത്തിലാരും പ്രതീക്ഷിച്ചിരുന്നില്ല. ഇതുമൊരു മായാജാലമോ എന്ന് സംശയിച്ചു പോകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് (Magic Planet) എന്നും ഡിഫറെന്റ് ആർട്ട് സെന്റർ (Different Art Center) എന്നും പേരിലുള്ള സ്ഥാപനങ്ങളിലൂടെ ലോക വൈദ്യശാസ്ത്രത്തെ വരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് മുതുകാട്. എന്നും അത്ഭുതങ്ങൾ മാത്രം സമ്മാനിച്ചിരുന്ന കൈകളിലൂടെ ഭിന്ന ശേഷിക്കാരായ 14 മുതൽ 24 വയസ്സുവരെയുള്ള 200 കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കുന്ന അതികഠിനമായ പ്രയത്നത്തിലാണ് ഗോപിനാഥ് ഇന്ന്.
ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി ആ കഴിവ് വികസിപ്പിക്കുന്നതിനുള്ള യജ്ഞമാണ് മുതുകാട് ഏറ്റെടുത്തിരിക്കുന്നത്. കുറെ കുട്ടികളെ മാജിക് പഠിപ്പിക്കുന്നതിനു മാസങ്ങളുടെ അദ്ധ്വാനത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. മാജിക് പഠനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ബുദ്ധി വികസനത്തിൽ ഐ.ക്യു-ഇ.ക്യു (IQ-EQ) ലെവൽ വർദ്ധിപ്പിക്കാമെന്നു ലോക വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി തെളിയിച്ച് യൂണിസെഫിന്റെ പ്രശംസി നേടിയെടുത്തു.
6 ബുക്കുകൾ രചിച്ച മോട്ടിവേഷണൽ പ്രാസംഗികൻ കൂടിയായ മായാജാലക്കാരൻ മാജിക് ലോകത്തെ ഏറ്റവും പരമോന്നത പുരസ്കാരമായ മെർലിൻ അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഗ്ലോബൽ മാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിന്റെ വിശിഷ്ട അംഗീകാരവും, ഒമാൻ ഗവണ്മെന്റിന്റെ അവാർഡ് ഓഫ് എക്സലൻസ്, കേരള ഗവണ്മെന്റിന്റെ പ്രതിഭ പ്രണാമം, കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ് തുടങ്ങി എണ്ണിയാലൊതുങ്ങാത്തത്ര അംഗീകാരവും അവാർഡുകളും ലഭിച്ചിട്ടുള്ള മുതുകാട് ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമിയുടെ സ്ഥാപകൻ കൂടിയാണ്. ജീവിതാവസാനം വരെ മാജിക്കിലൂടെ മുന്നേറണമെന്ന് ആഗ്രഹിച്ചിരുന്ന ഈ മായാജാല വിദ്യക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ കാസർഗോഡ് വച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തപ്പെട്ട മാജിക് ഷോയിൽ ചില കുട്ടികളുടെ ദയനീയാവസ്ഥയും അവരുടെ അമ്മമാരുടെ കണ്ണീർവറ്റിയ ദീനരോദനവും കേട്ട് കരളലിഞ്ഞു പോയി. അതോടെ മനസ്സിന് ഒരു വ്യതിയാനം സംഭവിച്ച് മാജിക് ജീവിതം എന്നെന്നേക്കുമായി ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുറപ്പിച്ചു. അതിനായി സമ്പൂർണ്ണ സമ്പാദ്യവും സ്വന്തം കിടപ്പാടവും വിറ്റ് 23 ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാൻ തുടങ്ങി. ആറ് മാസത്തെ അധ്വാനത്തിന് ശേഷം ആ കുട്ടികളുടെ പുരോഗമനം കണ്ട് കൂടുതൽ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് കുട്ടികളുടെ എണ്ണം നൂറിലേക്കും ഇരുന്നൂറിലേക്കും ഉയർന്നു.
ഇപ്പോൾ 2500-ലധികം ഭിന്നശേഷി കുട്ടികളുടെ അപേക്ഷ അദ്ദേഹത്തിന്റെ പക്കൽ തീരുമാനമാകാതെ കിടക്കുകയാണ്. തന്റെ പ്രോജെക്ടിൽ ഭിന്ന ശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനും ഭാരിച്ച ചെലവാണുള്ളത്. ഈ ചെലവ് നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായത്താലും പിന്തുണയാലും മാത്രമേ നിർവഹിക്കുവാൻ സാധിക്കുകയുള്ളു എന്ന് തിരിച്ചറിഞ്ഞതിനാൽ മറ്റുള്ളവരിലേക്ക് ആ സന്ദേശം എത്തിക്കുവാൻ അമേരിക്കയിലേക്കു എത്തിയിരിക്കുകയാണ് മുതുകാട്. ന്യൂയോർക്കിലുള്ള പോൾ കറുകപ്പള്ളി എന്ന മനുഷ്യസ്നേഹിയായ സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ടീം അതിനായി മുതുകാടിനെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പോൾ കറുകപ്പള്ളിൽ, ബിജു ജോൺ കൊട്ടാരക്കര, ജോർജ് ജോൺ കല്ലൂർ, മത്തായി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ വച്ച് മുതുകാടിനൊപ്പം നടത്തപ്പെട്ട അത്താഴ വിരുന്നിൽ ഇരുപത്തഞ്ചോളം സഹായ മനസ്കരായ വ്യക്തികൾ സഹായ ഹസ്തം നീട്ടി. ഒരു കുട്ടിയുടെ ഒരു വർഷത്തെ സൻധാരണത്തിനായി ചെലവ് വരുന്ന 2000 ഡോളർ വീതം സ്പോൺസർ ചെയ്ത് അത്താഴ വിരുന്നിൽ പങ്കെടുത്തവർ മാതൃക കാട്ടി. ഇപ്പോൾ 200 കുട്ടികളെ പരിപോഷിക്കുന്നിടത്തു 500 ഭിന്നശേഷിക്കാരായ കുട്ടികളെ വരെ സംരക്ഷിക്കണമെന്നാണ് മുതുകാടിന്റെ ലക്ഷ്യം. അതിൽ 100 കുട്ടികളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുവാനാണ് കറുകപ്പള്ളി ടീമിന്റെ ഉദ്ദേശം.
ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് സിത്താർ പാലസ് റെസ്റ്റോറന്റിലെ അത്താഴ വിരുന്നിൽ സ്പോൺസർഷിപ്പ് നൽകിയ നോഹ ജോർജ്, അരുൺലാൽ മണിലാൽ, സാം മാത്യു, അഭിലാഷ് ജോർജ്, സാജൻ, ശാന്തിഗ്രാം ഡോ. ഗോപിനാധൻ നായർ, കോശി കുരുവിള, ടോബിൻ മഠത്തിൽ, ഹരി സിങ്, സ്റ്റാൻലി മാത്യു, ബാബു ഉത്തമൻ, പാസ്റ്റർ പോൾ ജോൺ, കുഞ്ഞു മാലിയിൽ, ജോൺ തോമസ് പഴയിടത്ത് , ഡോ. വത്സ ജോൺ, മത്തായി പി. ദാസ്, ബേബി മാത്യു, രതീഷ് ആൻഡ് ടീം, ലാലി കളപ്പുരക്കൽ, ജോർജ് ജോൺ, കോരസൺ വർഗ്ഗീസ്, ജോൺസൺ ശാമുവേൽ, മത്തായി ചാക്കോ, ബോബി, ജോയി ഇട്ടൻ, തോമസ് കോശി, പവൻ ജോൺ എന്നിവർക്ക് പോൾ കറുകപ്പള്ളിൽ പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. ജോർജ് ജോൺ കല്ലൂർ, അഡൽഫി യൂണിവേഴ്സിറ്റിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം നടത്തുന്ന പ്രൊഫ. ഡോ. പവൻ ജോൺ ആന്റണി, ബിജു കൊട്ടാരക്കര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഇ-മലയാളി പത്രത്തിന്റെ പ്രസാധകൻ ജോർജ് ജോസഫ്, പ്രവാസി ചാനൽ ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, ഏഷ്യാനെറ്റ് ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ മാത്യുക്കുട്ടി ഈശോ എന്നീ മാധ്യമ പ്രവർത്തകരും യോഗത്തിൽ സന്നിഹിതരായിരുന്നു.
പ്രൊഫ. മുതുകാടിന്റെ ഭിന്നശേഷിക്കാരായ മജീഷ്യൻ കുട്ടികളുടെയും മറ്റു കലാപ്രകടനം നടത്തുന്ന കുട്ടികളുടെയും സ്റ്റേജ് പ്രോഗ്രാം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത വർഷം കാഴ്ച വയ്ക്കാൻ തയ്യാറെടുക്കുകയാണ് എന്ന് പോൾ കറുകപ്പള്ളി പ്രസ്താവിച്ചു. ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികളുടെ വിവിധ പ്രകടനങ്ങളടങ്ങിയ വിഡിയോയും ചടങ്ങിൽപ്രദർശിപ്പിച്ചു. കേരളത്തിലെ കോവിഡ് കാലത്തു രോഗം ബാധിച്ചവരുടെ കണക്കുകൾ ഒരു തെറ്റും കൂടാതെ കേരള ചീഫ് സെക്രട്ടറി, മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, ആരോഗ്യ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള വൻ സദസ്സിനു മുന്നിൽ കഴിഞ്ഞ ദിവസം അവിശ്വനീയ പ്രകടനം കാഴ്ച വച്ച രംഗനാഥൻ എന്ന കുട്ടിയുടെ വീഡിയോയും എല്ലാവരുടെയും മുന്നിൽ മുതുകാട് പ്രദർശിപ്പിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ സേവന പ്രോജെക്ടിൽ ചേർന്ന് സഹായിക്കണമെന്ന് താല്പര്യപ്പെടുന്നവർ പോൾ കറുകപ്പള്ളിയുമായോ (845-553-5671) ബിജു ജോൺ കൊട്ടാരക്കരയുമായോ (516-445-1873) ബന്ധപ്പെടാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍