Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഐസിസി യുഎസ്എ 'ആസാദി കി ഗൗരവ്' ആഗസ്‌ററ് 15 ന്

ഒഐസിസി യുഎസ്എ 'ആസാദി കി ഗൗരവ്' ആഗസ്‌ററ് 15 ന്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8.30 യ്ക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6 മണി) ഓൺലൈൻ (സൂം) പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ എഐസിസി, കെപിസിസി, ഒഐസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിക്കും.

എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി.ബൽറാം , ഡോ.മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ ദേശസ്‌നേഹികളെയും ഈ പ്രത്യക പരിപാടിയിലേക്ക് സഹർഷം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

സൂം ഐഡി : 892 4683 1899
പാസ്സ്വേർഡ് : 1947

സമയം: 5.30 pm (PST)
7.30 pm (CST), 8.30 (EST),
16 Tuesday, 6am (IST)

കൂടുതൽ വിവരങ്ങൾക്ക്;

ജെയിംസ് കൂടൽ (ചെയർമാൻ) - 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) - 713 291 9721
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) - 407 718 4805
സന്തോഷ് എബ്രഹാം (ട്രഷറർ) - 215 605 6914

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP