Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

പി.പി. ചെറിയാൻ

പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്‌കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ. യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തു.

ഓഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്‌ക്കൊരുങ്ങവെ മൂന്ന് എഫ്.ബി.ഐ. ഏജന്റുമാർ തന്നെ സന്ദർശിച്ചു സെൽഫോൺ പിടിച്ചെടുത്തതായി സ്‌കോട്ടിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എഫ്.ബി.ഐക്ക് എന്റെ ഫോൺ ആവശ്യമായിരുന്നുവെങ്കിൽ എന്റെ അറ്റോർണിയുമായി ബന്ധപ്പെട്ടു അതിനുള്ള സൗകര്യം താൻ തന്നെ ഒരുക്കികൊടുക്കുമായിരുന്നുവെന്നും പെറി പറഞ്ഞു. പെറിയുടെ അറ്റോർണിയും ട്രമ്പ് ലീഗൽ ടീമംഗവുമായ ജോൺ റോലി ഇതിനെകുറിച്ചു പ്രസ്താവന നടത്തുന്നതിന് വിസമ്മതിച്ചു. 2020 തിരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രമ്പ് നടത്തിയ നീക്കങ്ങളിൽ സുപ്രധാന പങ്കുവഹിച്ച സ്‌കോട്ട് പെറിയെ കൺഗ്രഷ്ണൽ ഇൻവെസ്റ്റിഗേറ്റേഴ്‌സ് പ്രത്യേകം നോട്ടമിട്ടിരുന്നു. വൈറ്റ് ഹൗസ് രേഖകൾ നീക്കം ചെയ്യുന്നതിലും, കാപ്പിറ്റോൾ അക്രമങ്ങളിലും പെറി ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് സംശയിക്കുന്നത്. പ്രൊ ട്രമ്പ് ഫ്രീഡം കോക്കസിന്റെ ചെയർമാൻ കൂടിയാണ് സ്‌കോട്ട് പെറി. എഫ്.ബി.ഐ. നടത്തുന്ന തിരക്കു പിടിച്ച നീക്കങ്ങൾ ട്രമ്പ് 2024 ൽ സ്ഥാനാർത്ഥിയാകുമോ എന്ന ഭയത്തിലാണെന്ന് സ്‌കോട്ട് പെറി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP