Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ നിർവ്വഹിക്കുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ നിർവ്വഹിക്കുന്നു.

സ്വന്തം ലേഖകൻ

ഫിലഡൽഫിയ : സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ മലയാളികളുടെ സംഘടനാപരമായും സാമൂഹിക പരമായും ഉണ്ടായിട്ടുള്ള ഉയർച്ചക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22 ന് തിങ്കളാഴ്ച വൈകിട്ട് 6 :30 ന് പമ്പ മലയാളി അസോസിയേഷന്റെ ഹാളിൽ വച്ച് പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി നിർവ്വഹിക്കും (9726 Bustleton Ave, UNIT #1, Philadelphia, PA 19115) .

വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പത്ര പ്രവർത്തന മേഖലയിലെ പ്രമൂഖ വ്യക്തികൾ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാനും പിന്തുണക്കുവാനും ഫിലാഡൽഫിയയിലെ എല്ലാ മലയാള അക്ഷര സ്‌നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ്, സെക്രട്ടറി അരുൺ കോവാട്ട്, ട്രഷറാർ വിൻസെന്റ് ഇമ്മാനുവേൽ ,രാജു ശങ്കരത്തിൽ (വൈസ് പ്രസിഡന്റ്), റോജീഷ് ശാമുവേൽ (ജോ.സെക്രട്ടറി), പിസി സിജിൻ (ജോ.ട്രഷറർ) ബോർഡ് ഡയറക്ടേഴ്‌സായ ജോർജ് ഓലിക്കൽ, ജോബി ജോർജ്, സുധാ കർത്ത, സുമോദ് നെല്ലിക്കാല, ജോർജ് നടവയൽ, ജിജി കോശി, ജിതാ നായർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ ജോർജ് (പ്രസിഡന്റ്): 267 970 4267, അരുൺ കോവാട്ട് (സെക്രട്ടറി): 215 681 4472, വിൻസെന്റ് ഇമ്മാനുവൽ (ട്രഷറാർ): 215 880 3341

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP