Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഐസിസി യുഎസ്എ സതേൺ റീജിയൻ,റോയ് കൊടുവത്ത് ചെയർമാൻ,ജോമോൻ ഇടയാടി ജനറൽ സെക്രട്ടറി

ഒഐസിസി യുഎസ്എ സതേൺ റീജിയൻ,റോയ് കൊടുവത്ത് ചെയർമാൻ,ജോമോൻ ഇടയാടി ജനറൽ സെക്രട്ടറി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സതേൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; പുതിയ ചെയർമാനായി ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും ഡാളസ് കേരള അസോസിയേഷന്റെ മുൻ പ്രസിഡന്റും ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ റോയ് കൊടുവത്തിനെ തിരഞ്ഞെടുത്തു. നിലവിൽ സതേൺ റീജിയൻ വൈസ് ചെയർമാനായിരുന്നു .

സംഘടനയുടെ വളർച്ചയുടെ ഭാഗമായി അടുത്തയിടെ പുതുതായി രൂപീകരിച്ച വെസ്റ്റേൺ റീജിയൻ രൂപീകരണത്തോടനുബന്ധിച്ച് സതേൺ റീജിയനിൽ ഉണ്ടായ ഒഴിവുകളിലാണ് പുതിയ നേതാക്കളെ തെരഞ്ഞെടുത്തത്.

ജൂൺ 21 നു ചൊവ്വാഴ്ച വൈകുന്നേരം സൂം പ്ലാറ്റ് ഫോമിൽ കൂടിയായ റീജിയണൽ എക്‌സിക്യൂട്ടീവ് യോഗത്തിൽ റീജിയണൽ പ്രസിഡണ്ട് സജി ജോർജ് അദ്ധ്യക്ഷത വഹിച്ചു മൗനപ്രാർത്ഥനയ്ക്ക് ശേഷം ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു.തുടർന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി നിയമിതനായ റീജിയണൽ ജനറൽ സെക്രട്ടറി വാവച്ചൻ മത്തായിക്ക് പകരം ജോമോൻ ഇടയാടിയെ (ഹൂസ്റ്റൺ) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റാണ് ജോമോൻ.

വൈസ് ചെയർമാനായി ജോയ് തുമ്പമൺ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റുമാരായി രാജൻ മാത്യു (ഡാളസ്) ബാബു കൂടത്തിനാലിൽ (ഹൂസ്റ്റൺ) ജോജി ജേക്കബ് (ഹൂസ്റ്റൺ)
എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി രൂപം കൊണ്ട ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകളെ അംഗീകരിച്ചു. വാവച്ചൻ മത്തായിയെ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായും പ്രദീപ് നാഗനൂലിനെ ഡാളസ് ചാപ്റ്റർ പ്രസിഡന്റായും തിരഞ്ഞെടുത്തു. ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുന്നതാണ്. കെപിസിസി യുടെ അംഗീകാരത്തിന് വിധേയമായി തെരഞ്ഞെടുപ്പുകൾ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും അംഗീകരിച്ചു.

ജൂൺ 26 നു ഡാളസിൽ വച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉജ്ജ്വല സ്വീകരണം കൊടുക്കുന്നതിനും സതേൺ റീജിയൻ പ്രവർത്തനോൽഘാടനം സമ്മേളനത്തിൽ വച്ച് നടത്തുന്നതിനും തീരുമാനിച്ചു. ഡാളസ് ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.

2022- 24 ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപെട്ട ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടലിനെ അഭിനന്ദിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ വളർന്നു പന്തലിക്കുന്ന ഒഐസിസി യുഎസ്എ യ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ ലോകകേരളസഭാംഗത്വമെന്ന് നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേലും ജീമോൻ റാന്നിയും പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന തലത്തിൽ നടത്തുന്ന എല്ലാ സമരപരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഒഐസിസി യുഎസ്എ ദേശീയ കമ്മിറ്റി വൈസ് ചെയർമാന്മാരായ ഡോ.ചെക്കോട്ടു രാധാകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ്, വൈസ് പ്രസിഡന്റുമാരായ ബോബൻ കൊടുവത്ത്, ഡോ. മാമ്മൻ.സി ജേക്കബ്, നാഷണൽ മീഡിയ ചെയ ർപേഴ്‌സൺ പി.പി. ചെറിയാൻ, വെസ്റ്റേൺ റീജിയൻ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡന്റ്‌റ് സാം ഉമ്മൻ, സതേൺ റീജിയൻ വനിതാ വിഭാഗം ചെർപേഴ്‌സൺ ഷീല ചെറു, സതേൺ റീജിയൻ നേതാക്കളായ ജോമോൻ ഇടയാടി. ബാബു കൂടത്തിനാലിൽ, ജോയ് തുമ്പമൺ, വാവച്ചൻ മത്തായി തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.ദേശീയ കമ്മിറ്റി ട്രഷറർ സന്തോഷ് എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP