Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഫോമയുടെ കാൻകൂൺ കൺവൻഷനിലേക്ക് ക്ഷണിച്ചു

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഫോമയുടെ കാൻകൂൺ കൺവൻഷനിലേക്ക് ക്ഷണിച്ചു

സലിം അയിഷ

സെപ്റ്റമ്പർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കാൻകൂനിൽ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിൽ പങ്കെടുക്കാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ക്ഷണിച്ചു. ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് രാജ്ഭവനിൽ എത്തിയാണ് ക്ഷണിച്ചത്. ഫോമയ്ക്ക് വേണ്ടി അനിയൻ ജോർജ്ജ് ഗവർണറെ പൊന്നാടയണിയിച്ചു ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും, ഫോമയുടെ പ്രവർത്തന പരിപാടികളെ കുറിച്ചും അമേരിക്കൻ പ്രവാസി മലയാളികളെ കുറിച്ചും അദ്ദേഹം താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. കാൻകൂണിൽ നടക്കുന്ന രാജ്യാന്തര കുടുബ സംഗമത്തിൽ പങ്കെടുക്കാൻ അദ്ദേഹം താല്പര്യവും പ്രകടിപ്പിച്ചു. അദ്ദേഹം ഫോമയ്ക്ക് ഒരു സ്‌നേഹോപഹാരവും നൽകി.

ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിൽ ഗവർണ്ണർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനിയൻ ജോർജ്ജ് പറഞ്ഞു.മെക്‌സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്‌കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

രജിസ്ട്രേഷൻ നടപടികൾ ജോയ് സാമുവൽ ചെയർമാനായും ബൈജു വർഗീസ് കൺവീനർ ആയും ഉള്ള അഞ്ചംഗ സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഇനിയും പേര് ചേർക്കാനുള്ളവർ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാൻ ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP