Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ കിക്ക് ഓഫ് ഹൂസ്റ്റനിൽ നടന്നു

ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ കിക്ക് ഓഫ് ഹൂസ്റ്റനിൽ നടന്നു

സ്വന്തം ലേഖകൻ

സെപ്റ്റംബർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കാൻകൂനിൽ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിന്റെ സതേൺ റീജിയൻ കിക്ക് ഓഫ് ജൂൺ 5ാം തീയതി വൈകിട്ട് ഏഴു മണിക്ക് സ്റ്റാഫ്‌ഫോർഡ് പ്ലാസയിൽ വെച്ച് നടത്തപ്പെട്ടു . കൺവെൻഷൻ കിക്കോഫ്, ഫോമാ പ്രഥമ പ്രസിഡന്റ് ആയിരുന്ന ശശിധരൻ നായരുടെ അധ്യക്ഷതയിൽ ആരംഭിച്ചു.

ഫോമാ നാഷണൽ കമ്മിറ്റി അംഗം മാത്യുസ് മുണ്ടക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചു. കൺവെൻഷൻ കോ- ചെയർ തോമസ് ഓലിയാംകുന്നേൽ കൺവെൻഷനെ കുറിച്ചും, കൺവെൻഷൻ രജിസ്ട്രഷേൻ ചെയർ ജോയ് എൻ സാമുവെൽ കൺവെൻഷൻ രജിസ്ട്രഷേനെ കുറിച്ചും സംസാരിച്ചു.അനുമോദന പ്രസംഗം ആദ്യ കൺവെൻഷൻ കോ- ചെയറായിയിരുന്ന ബേബി മണക്കുന്നേലും ആദ്യ കൺവെൻഷൻ ബിസിനസ്സ് ഫോറം ചെയറായിയിരുന്ന എസ്. കെ. ചെറിയാനും നിർവഹിച്ചു. ശശിധരൻ നായർ നിന്നും ജോയ് എൻ സാമുവെൽ ആദ്യ ചെക്ക് വാങ്ങി കൊണ്ട് രെജിസ്‌ട്രേഷൻ കിക്കോഓഫ് നിർവഹിച്ചു . ഫോമാ സതേൺ റീജിയൻ വുമെൻസ് ഫോറം ചെയർപേഴ്‌സൺ ഷിബി എൻ റോയ് നന്ദി പ്രസംഗവും നടത്തി.

മെക്‌സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്‌കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.അൻപതിലധികം ഫാമിലികൾ സതേൺ റീജിയനിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സതേൺ റീജിയൻ ആർ വി പി ഡോ സാം ജോസഫും , മാത്യൂസ് മുണ്ടക്കലും അറിയിച്ചു.

എല്ലാവരും എത്രയും പെട്ടെന്ന് കൺവെൻഷന് രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP