Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്പി നാരായണനുഡാളസിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സ്വീകരണം

നമ്പി നാരായണനുഡാളസിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സ്വീകരണം

പി പി ചെറിയാൻ

ഡാളസ് :അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുൻ ഐ എസ് ആർ ഒ ചെയര്മാന് നമ്പി നാരായണന് ഡാളസ്സിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി . അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചലച്ചിത്രം റോക്കറ്റട്രീ സംവിധാനം ചെയ്യുന്ന ആർ മാധവനുമായിട്ടാണ് ഡാളസിൽ എത്തിച്ചേർന്നതു .

ജൂൺ 6 ഞായറാഴ്ച വൈകിട്ട് ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്ൾസ് ചർച്ച ഓഡിറ്റോറിയത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തിന്റെ ഉത്ഘാടനം നിലവിളക്കു കൊളുത്തി കെ എച് എൻ എ പ്രസിഡന്റ്) ജി കെ പിള്ള നിർവഹിച്ചു.റ്റി എൻ നായർ(മുൻ പ്രസിഡന്റ്), സഞ്ജീവ് വാസവൻ(കോർഡിനേറ്റർ ) ,സുജി വാസുദേവൻ ,റെനിലേ രാധാകൃഷ്ണൻ ,സത്യൻ മെലേകാട്ടിൽ,സണ്ണിവെയ്ൽ മേയർ സജി ജോർജ് ,ഇന്ത്യാ പ്രസ് ഓഫ് നോർത്ത് ടെക്‌സസ്സിനെ പ്രതിനിധീകരിച്ചു സണ്ണി മാളിയേക്കൽ ,ബെന്നി ജോൺ ,രവി എടത്വ എന്നിവരും,സജി സ്റ്റാർലൈൻ ,ജോസ് പ്ലാക്കാട് ,ഫൺ ഏഷ്യ ഉൾപ്പെടെ മാധ്യമ പ്രവർത്തകരും ഡാളസിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.സദസ്സിൽ നിന്നും ഉയർന്ന നിരവധി ചോദ്യങ്ങൾക്കു നമ്പി നാരായണനും, ആർ മാധവനും മറുപടി നൽകി,

നമ്പി എന്നറിയപ്പെടുന്ന എസ്. നമ്പി നാരായണൻ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്നു.[1] 1994- നവംബർ 30 ന് ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയുമുണ്ടായി. ഐ.എസ്.ആർ.ഓ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.[1] 2018 ൽ ജസ്റ്റിസ് ദിപക് മിശ്ര ബെഞ്ചിന്റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. സംസ്ഥാന ഗവർമെന്റ് 10-8-2018-ൽ പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കി.[2] [3] അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം 2017 ഒക്ടോബർ 23 നു പുറത്തിറങ്ങിയിരുന്നു. 2019 ജനുവരി 25ന് ഭാരത സർക്കാർ പത്മഭൂഷൺ നൽകി ഈ ശാസ്ത്രജ്ഞനെ ആദരിച്ചിരുന്നു,ചടങ്ങിനോടനുബന്ധിച്ചു നിരവധി കലാപരിപാടികളും ഡിന്നറും സംഘടിപ്പിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP