Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാർഡൻ ഓഫ് ലൈഫിന്റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി

ഗാർഡൻ ഓഫ് ലൈഫിന്റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി

പി പി ചെറിയാൻ

ന്യൂയോർക് :കൊല്ലം ജില്ലയിലെ പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ മനോഹരമായ അന്തരീക്ഷത്തിൽ നിർമ്മിച്ച GARDEN OF LIFE റിട്ടയർമെന്റ് ഹോം, മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ വിശദ വിവരങ്ങൾ ഉൾകൊള്ളുന്ന ഔദ്യോഗിക രേഖകൾ കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഗാ ർഡൻ ഓഫ് ലൈഫ് ചെയർമാൻ ഡോ. എം. കെ. ലൂക്കോസ് മന്നിയോട്ടിൽ നിന്ന് മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി,

കൊല്ലം ജില്ലയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി പ്രധാനപ്പെട്ടതും ചരിത്രപരവുമാണെന്ന് . സ്ഥലം എം എൽ എ യും മന്ത്രിയുമായ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു .എൻ.കെ.പ്രേമചന്ദ്രൻ ലോക് സഭാംഗം, കൊല്ലം മേയർ (നഗര മാതാവ് ) പ്രസന്നാ ഏർണെസ്റ്റും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഡോ. ജേക്കബ് തോമസ്, ബിജു തോണിക്കടവിൽ.തോമസ് ടി ഉമ്മൻ, ബിജു ജോസഫ് തുടങ്ങിയവർ.ഉൾപ്പെടെ നിരവധി .വിദേശ മലയാളികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രൗഢാ ഗംഭീരമായ ഈ ചടങ്ങിനു സാക്ഷികളായി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP