Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

പി .പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു അസോസിയേഷന്റെ കഴിഞ്ഞ ഒരുവർഷത്തെ ചാരിറ്റിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. അസോസിയേഷനുമായി വിവിധ തലങ്ങളിൽ സഹകരിച്ച എല്ലവരോടുമുള്ള നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി

സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉത്ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ൽ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസ്സോസിയേഷൻ മുൻകൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്ലാഘ നീയമാണെന്നും മറ്റു സാമൂഹ്യ സാംസ്‌കാരിക സംഘടനകൾക്ക് അസ്സോസിയേഷൻ
ഒരു മാതൃകയാണെന്നും കെൻ മാത്യു പറഞ്ഞു.

ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിച്ചു.
തുടർന്ന് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ടേനേ തിരഞ്ഞെടുത്തു.

രക്ഷാധികാരി : അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ.
ഉപരക്ഷാധികാരിമാർ : റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ), ജോയ് മണ്ണിൽ, തോന്മാസ് മാത്യു (ജീമോൻ റാന്നി)
പ്രസിഡണ്ട്: ബാബു കൂടത്തിനാലിൽ,വൈസ് പ്രസിഡന്റുമാർ : മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, സി.ജി.ദാനിയേൽ, റോയ് തീയാടിക്കൽ,ജനറൽ സെക്രട്ടറി : ബിനു സഖറിയ കളരിക്കമുറിയിൽ, സെക്രട്ടറിമാർ : വിനോദ് ചെറിയാൻ, ഷീജ ജോസ്
ട്രഷറർ : ജിൻസ് മാത്യു കിഴക്കേതിൽ,പ്രോഗ്രാം ആൻഡ് യൂത്ത് കോർഡിനേറ്റർസ് : മെവിൻ ജോൺ പാണ്ടിയെത്ത്, മെറിൽ ബിജു സഖറിയ

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി : ആഷാ റോയ്, അനില സന്ദീപ്, ജിജി ബാലു, ജോൺ. സി.ശാമുവേൽ, ജോളി തോമസ്, മീരാ സഖറിയ, മിന്നി ജോസഫ്, രാജു.കെ.നൈനാൻ, റീന സജി, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർ വേലിൽ, ഷൈബു വർഗീസ്, ഷിജു തച്ചനാലിൽ, സ്റ്റീഫൻ തേക്കാട്ടിൽ, സഖറിയാ ഏ ബ്രഹാം.എന്നിവരെയും തിരഞ്ഞെടുത്തു.

അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 11 മണിക്ക് വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു.സെക്രട്ടറി ബിനു സഖറിയ സ്വാഗതവും .ജിൻസ് മാത്യു നന്ദിയും പറഞ്ഞു.
യോഗത്തിനു ശേഷം രുചികരമായ നാടൻ ഭക്ഷണവും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP