Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങൾ വിപുലീകരിക്കും:ഷാജി രാമപുരം

പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങൾ വിപുലീകരിക്കും:ഷാജി രാമപുരം

സ്വന്തം ലേഖകൻ

ഡാളസ് :കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായിരുന്നു അമേരിക്കയിലെ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും ,വിപുലീകരിക്കുന്നതിനും പരിപാടികൾ ആവിഷ്‌കരിക്കുമെന്ന്അമേരിക്കൻ റീജിയൺ പി എം എഫ് കോ-ഓർഡിനേറ്റർ ഷാജി രാമപുരം പറഞ്ഞു .

മെയ് 13 വെള്ളിയാഴ്ച വൈകിട്ട് യു എസ് റീജിയൻ പി എം എഫ് ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു ഷാജി രാമപുരം. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ആയിരുന്നു ജോസ്മാത്യു പനച്ചിക്കലിന്റെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഒരു മിനിറ്റ് മൗനാചരണം നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത് .

യോഗത്തിൽ നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു സെക്രട്ടറി രാജി തോമസ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്ന് വിജയകരമായ കോൺഫറൻസുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതും കേരളത്തിലെ വിവിധ ജില്ലകളിൽ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്യുവാൻ കഴിഞ്ഞതും സംഘടനാ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് രാജി പറഞ്ഞു. ട്രഷറർ ജി മുണ്ടിക്കൽ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും ഐഖ്യകണ്ടേന അംഗീകരിച്ചു .സെപ്റ്റംബർ ആദ്യവാരം കേരളത്തിൽ നടക്കുന്ന ഗ്ലോബൽ l സമ്മേളനത്തിലേക്ക് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ പി പി ചെറിയാൻ എല്ലാവരെയും സ്വാഗതം ചെയ്തു പി എം എഫ് യുഎസ് എ യുടെ വിപുലമായ പ്രവർത്തന യോഗം ജൂൺ ആദ്യവാരം നടത്തുന്നതിന് യോഗം തീരുമാനിച്ചു രാജേഷ് മാത്യു നന്ദി പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP