Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത്: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത്:  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സലിം അയിഷ

 

ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ, മെയ് 13-14 തീയതികളിൽ തിരുവനനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ബഹുമാന്യ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രമുഖ എഴുത്തുകാരനും, എംപിയുമായ ശശി തരൂർ, മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പ്രമുഖ മാധ്യമ പ്രവർത്തകനും, എംപിയുമായ ജോൺ ബ്രിട്ടാസ്, എംപി.പ്രേമചന്ദ്രൻ, മുന്മന്ത്രിയും, നടനും എംഎ‍ൽഎയുമായ കെ.ബി.ഗണേശ് കുമാർ, എംഎ‍ൽഎ പ്രതിഭാ ഹരി, മുൻ എംഎ‍ൽഎ രാജു എബ്രഹാം, പ്രമുഖ സാമൂഹ്യ പ്രവർത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യൻ എന്നിവർ പങ്കെടുക്കും.

ഫോമാ വനിതാ ഫോറം നിർദ്ധനരായ വിദ്യാർത്ഥിനികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് ചടങ്ങിൽ വെച്ച് കേരളാ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നൽകും. നിർദ്ധനരും , സമർത്ഥരുമായ നഴ്സിങ്, മറ്റു സാങ്കേതിക മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ എന്നിവരെ അപേക്ഷ ക്ഷണിച്ചു സൂക്ഷ്മ പരിശോധനയിലൂടെ കണ്ടെത്തിയ നാൽപ്പതു പേർക്കാണ് ആദ്യ ഘട്ടത്തിൽ സ്‌കോളർഷിപ്പ് നൽകുക , മറ്റുള്ള വിദ്യാർത്ഥികൾക്ക് പിന്നീട് നൽകും . കൂടാതെ വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വനിതാശാക്തീകരണവും, കുടുംബ മൂല്യങ്ങളെയും, കുറിച്ച് അഭിഭാഷക സിസ്റ്റർ ജെസി കുര്യൻ പ്രഭാഷണം നടത്തും.മെയ് പതിനാലിന്, കൊല്ലത്ത് വെച്ച് നടക്കുന്ന ഭക്ഷ്യ വിരുന്നിൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്മന്ത്രി ചിഞ്ചുറാണി, എം .പി.പ്രേമചന്ദ്രൻ, പി.സി.വിഷ്ണുനാഥ് എംഎ‍ൽഎ എംഎ‍ൽഎ കെ.ബി.ഗണേശ് കുമാർ, എംഎ‍ൽഎ പ്രതിഭാ ഹരി തുടങ്ങിയവരും, മറ്റു സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

കൺവെൻഷനിൽ പങ്കെടുക്കുന്നതിന് അമേരിക്കയിൽ നിന്നുള്ള ഫോമയുടെയും അംഗസംഘടനകളുടെയും പ്രമുഖരും സജീവ പ്രവർത്തകരും കേരളത്തിൽ എത്തിച്ചേരും.സമ്മേളനത്തോടനുബന്ധിച്ചു എത്തിച്ചേരുന്ന പ്രതിനിധികൾക്കായി കൊല്ലത്ത് ബോട്ടു സവാരിയും ഒരുക്കിയിട്ടുണ്ട്.

കേരളാ കൺവെൻഷന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൺവെൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു. ഫോമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കേരള കൺവെൻഷനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും അദേഹം പറഞ്ഞു.

കേരളത്തിൽ വെച്ച് നടക്കുന്ന ഏഴാമത് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും, വിജയത്തിനും എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങളും, പങ്കാളിത്തവും ഉണ്ടാകണെമന്നു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP