Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഗീയത; കേന്ദ്ര ഗവൺമെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല

വർഗീയത; കേന്ദ്ര ഗവൺമെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല

പി.പി ചെറിയാൻ

ചിക്കാഗൊ: മതേതര ജനാധിപത്യ മൂല്യങ്ങൾക്കു നേരെ ഭീഷിണിയുയർത്തി, വർഗ്ഗീയത ആളികത്തിച്ചു അതിലൂടെ അധികാരത്തിൽ തുടരുന്നതിനുള്ള കേന്ദ്രഗവൺമെന്റിന്റെ സമീപനം ആപത്കരമാണെന്ന് മുൻപ്രതിപക്ഷ നേതാവും എംഎ‍ൽഎ.യുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ചിക്കാഗൊ ചാപ്റ്റർ ജനുവരി 26ന് സൂം വഴി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സമ്മേളത്തിൽ മുഖ്യാത്ഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു രമേശ്. പ്രസിഡന്റ് തമ്പിമാത്യൂ അധ്യക്ഷത വഹിച്ചു. ജെസ്സി റിൻസി സ്വാഗതമാശംസിച്ചു.

ജാതിയും മതവും, വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കുന്നതിനുള്ള അവകാശമില്ല. പക്ഷേ ഇന്ത്യയിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. വർഗ്ഗീയത ആളികത്തിക്കുന്നത് എത്രയോ, അത്രയും വോട്ടുകിട്ടുന്ന അവസ്ഥയിലേക്ക് കേന്ദ്രം ഭരിക്കുന്ന ഗവൺമെന്റ് അധ:പതിച്ചിരിക്കുന്നു. ഇവിടെ ആർക്കും നീതി ലഭിക്കുന്നില്ല. ഹിന്ദുവും, മുസ്ലീമും, ജൈനനും, ക്രിസ്ത്യാനിയും എല്ലാവരും ഒരമ്മ പെറ്റ മക്കളെപോലെ ജീവിക്കേണ്ട നാട്ടിൽ എല്ലാ മതവിശ്വാസങ്ങളേയും സഹിഷ്ണുതയോടെ നോക്കികാണാൻ നമ്മുക്ക് കഴിയണം. നെഹ്റുവും, ഗാന്ധിജിയും, സർദാർവല്ലഭായ് പട്ടേലും, അബ്ദുൾകലാം ആസാദും തുടങ്ങിയ ഫൗണ്ടിങ് ഫാദേഴ്സ് വിഭാവനം ചെയ്തത് അതാണ്. അതുകൊണ്ടുതന്നെയാണ് സെകുലറിസം എന്ന വാക്ക് ഇന്ദിരാഗാന്ധി ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്തതെന്നും രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളഇകളെ നേരിടാൻ കഴിയണമെങ്കിൽ സെക്ുലർ ശക്തികൾ ഒന്നിച്ചുനിൽക്കണം. മതേതരശക്തികളുടെ ഏകീകരണം നടക്കാത്തതാണ് വർഗ്ഗീയശക്തികൾ തഴച്ചുവളരുന്നത്. ഇതിനെ നേരിടാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ രമേശ് പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിക്കുന്ന നയങ്ങൾക്കെതിരേയും രമേശ് ആഞ്ഞടിച്ചു. വിവരാവകാശ നിയമത്തെ ഇല്ലാതാക്കുന്ന, അകൗണ്ട് ജനറലിനെ ഇലാതാക്കുന്ന, ജനങ്ങളോടു പ്രതിബന്ധത ഇല്ലാതെ പ്രവർത്തിക്കുന്ന കേരള ഗവൺമെന്റ് ജനാധിപത്യത്തിന്റെ പുഴുകുത്തുകളായി മാറിയിരിക്കുന്നു എന്ന രമേശ് പറഞ്ഞു. ആന്റോ കവലയ്ക്കൽ എല്ലാവർക്കും നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP