Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം രണ്ടാഴ്ചയ്ക്കുശേഷവും തുടിക്കുന്നു

മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം രണ്ടാഴ്ചയ്ക്കുശേഷവും തുടിക്കുന്നു

പി.പി. ചെറിയാൻ

മേരിലാൻഡ്: ലോകത്തിലാദ്യമായി പന്നിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ജനുവരി 7-ന് നടന്ന യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിൽ ഡേവിഡ് ബെന്നറ്റിൽ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുശേഷവും ഹൃദയം മിടിക്കുന്നു എന്നത് ആശ്ചര്യകരമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാർ പറയുന്നു.

പൂർണ്ണമായും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ രോഗിയുടെ മുന്നിൽ മരണം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഈ അവസ്ഥയിൽ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കുന്ന പരീക്ഷണത്തിന് വിധേയനാകാൻ രോഗിയും, ബന്ധുക്കളും, ഡോക്ടർമാരും തയാറാകുകയായിരുന്നു.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുമുമ്പ് പന്നിയുടെ ഹൃദയം പത്തോളം ജനിതക മാറ്റത്തിനു വിധേയമാക്കിയിരുന്നു. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം തിരസ്‌കരിക്കുന്നതിനു തയാറായിട്ടില്ല. എന്നു മാത്രമല്ല സ്വീകരിക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.

പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിക്കുക എന്ന ആദ്യ ശ്രമത്തിനു ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അനുമതി വേണമായിരുന്നു. ആദ്യം അനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് ഗവേഷകർക്ക് ഒരു അവസരം നൽകുക എന്ന ലക്ഷ്യത്തോടെ അനുമതി നൽകുകയായിരുന്നു. മനുഷ്യ ഹൃദയം മറ്റൊരാളിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുന്നതിലൂടെ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ജീവിക്കാനാവുമെന്നാണ് 90 ശതമാനം കേസുകളും തെളിയിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP