Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഗ്‌നസ് മനീഷും ഡിലൻ കുഞ്ചെറിയയും പ്രതിഭാ പുരസ്‌കാര നിറവിൽ

ആഗ്‌നസ് മനീഷും ഡിലൻ കുഞ്ചെറിയയും പ്രതിഭാ പുരസ്‌കാര നിറവിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി -അസ്സെംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ 2020 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരം ആഗ്‌നസ് മനീഷും ഡിലൻ കുഞ്ചെറിയയും കരസ്ഥമാക്കി. ഹൈസ്‌കൂൾ തലത്തിൽ പഠനത്തിൽ മികവ് പുലർത്തുന്ന സംഘടനാംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരം ജി.പി .എ,എ.സി. റ്റി അഥവാ എസ്.എ .റ്റി, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിർണ്ണയം നടത്തുക . കൂടാതെ അപേക്ഷാർത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായും പരിഗണിക്കും.

ജനുവരി ആദ്യവാരത്തിൽ ഷിക്കാഗോ സിറോ മലബാർ കത്തീഡ്രൽ ഹാളിൽ കൂടിയ സമ്മേളനത്തിലാണ് വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തിയത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്ന മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്‌കാരം ആഗ്‌നെസിനു സമ്മാനിച്ചത് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന ഷിക്കാഗോ സിറോ മലബാർ രൂപതാ വികാരിജനറാളും കത്തീൽ വികാരിയുമായ വെരി:റവ .ഫാ.തോമസ് കടുകപ്പള്ളിയായിരുന്നു.. എസ്.ബി അലുംനികൂടിയായ ഡോ.മനോജ് നേരിയമ്പറമ്പിലാണ് മുൻ എസ്.ബി കോളേജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റെവ: ഡോ.ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ ജൂബിലി പുരസ്‌കാരം നേടിയ ഡിലനു പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകിയത്. ഹൈസ്‌കൂളിൽ ഇരുവരും കൈവരിച്ച നേട്ടങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തിൽ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയിതു.

മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് വാച്ചാപറമ്പിൽ കുടുംബവും മറ്റേ അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

. എസ്.ബി അലുംനികൂടിയായ ഡോ.മനോജ് നേരിയമ്പറമ്പിലാണ് മുൻ എസ്.ബി കോളേജ് പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റെവ: ഡോ.ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ ജൂബിലി പുരസ്‌കാരം നേടിയ അലക്‌സിന് പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകിയത്. ഹൈസ്‌കൂളിൽ ഇരുവരും കൈവരിച്ച നേട്ടങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തിൽ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയിതു.

മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് വാച്ചാപറമ്പിൽ കുടുംബവും മറ്റേ അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

തദവസരത്തിൽ സിറോ മലബാർ സഭാതാര പുരസ്‌കാരം നേടിയ ജോസുകുട്ടി നടക്കപാടത്തിനെ അനുമോദിച്ചുകൊണ്ടുള്ള അലുംനി ഷിക്കാഗോ ചാപ്റ്റർ നൽകിയ പ്രശസ്തിപത്രവും മകനായ ജോബിന് കൊടുത്തുകൊണ്ട് ഡോ: മനോജ് നേര്യംപറമ്പിൽ നിർവഹിച്ചു.

സമ്മേളനത്തിൽ ആൻഡ്രിയ മജു, ഷിബു അഗസ്റ്റിൻ ,ഷാജി കൈലാത്ത്,ഡോ:മനോജ് നേര്യംപറമ്പിൽ ഗൂഡ്വിൻ ഫ്രാൻസിസ് ,എന്നിവർ യഥാക്രമം പ്രാർത്ഥനാഗാനം, സ്വാഗതം,അധ്യക്ഷ പ്രസംഗം ആശംസാ പ്രസംഗം,ഗാനം എന്നിവ നിർവഹിച്ചു ജെസ്ലിൻ കൊല്ലാപുരവും ജെന്നി വള്ളിക്കളവും അവതാരികമാരായിരുന്നു. .സമ്മേളനം വൻ വിജയമാക്കുന്നതിനായി പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും പങ്കെടുത്തവർക്കും സംഘടനയുടെ പേരിൽ പുതിയ പ്രസിഡന്റ് നന്ദി പറഞ്ഞു, ഉച്ചകഴിഞ്ഞു12.30 നു ആരംഭിച്ച സമ്മേളനം രണ്ടുമണിക്ക് ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP