Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ചു

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ചു

പി.പി ചെറിയാൻ

ആബിലൽ (ടെക്‌സസ്): അശ്രദ്ധമായി വാഹനം ഓടിച്ചു രണ്ടു സഹോദരിമാർ സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവരും കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ടെക്‌സസിൽ നിന്നുള്ള ഷെൽബി ബുച്ച്മാനെ (20) പത്തുവർഷത്തെ പ്രൊബേഷനും 360 ദിവസത്തെ ജയിൽ ശിക്ഷയ്ക്കും ചൊവ്വാഴ്ച ഹൂസ്റ്റൻ കോടതി ശിക്ഷിച്ചു.

2018 മാർച്ചിൽ ആബിലിൽ 1-20യിലായിരുന്നു അപകടം. പിക്കപ്പ് വാഹനം ഓടിച്ചിരുന്ന ഷെൽബി ചിക്ക്ഫില്ലെയുടെ ആപ്പ് ഫോണിൽ തിരയുന്നതിനിടയിലാണ് തൊട്ടു മുൻപിൽ മെലിസ്സ ഗ്രേസി(14), സ്റ്റാർല (11) എന്നിവർ സഞ്ചരിച്ചിരുന്ന മിനിവാനിന്റെ പുറകിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുസഹോദരിമാർക്കും ഗുരുതരമായി പരുക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഷെൽബിയുടെ ഫോൺ പരിശോധിച്ചതിനെ തുടർന്ന് അപകടസമയത്ത് ഇവർ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

ഞങ്ങൾക്ക് രണ്ടു മക്കളെയാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. അവർ മിടുക്കരും സന്തോഷവതികളുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരോടു ഞങ്ങൾക്ക് ഒന്നേ പറയുവാനുള്ളൂ, ദയവു ചെയ്തു നിങ്ങളുടേയും മറ്റുള്ളവരുടേയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക.

ഷെൽബിക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു മാതൃകയാകണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നാണ് കോടതി നിർദേശിച്ചത്. പത്തു വർഷത്തെ പ്രൊബേഷനു പുറമെ 800 മണിക്കൂർ കമ്മ്യൂണിറ്റി സർവീസും വിധിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP