Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോക്ലാൻഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങൾ വർണ്ണാഭമായി

റോക്ലാൻഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങൾ വർണ്ണാഭമായി

സെബാസ്റ്റ്യൻ ആന്റണി

ന്യൂയോർക്: കേരള പിറവിയും ഇന്ത്യൻ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്ലാൻഡ് കൗണ്ടിയിലെ പാലിസൈഡ് മാളിൽ വെച്ച് നവംബർ 13-ന് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഹോണറബിൾ ആനി പോളിന്റെ നേതൃത്ത്വത്തിൽ ഇത് രണ്ടാം തവണയാണ് പൊതു വേദയിൽ ഇങ്ങനെ ഒരു ആഘോഷം നടത്തപ്പെടുന്നത്.

ഇച്ഛാ ( ICHAA Club: Indian Cultural Heritage and Arts Awareness) ക്ലബുമായി സഹകരിച്ചാണ് ഇപ്രാവശ്യത്തെ കേരള പിറവി ആഘോഷങ്ങൾ അരങ്ങേറിയത്.

ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാൻ ഇടയായത് ഡോ. ആനി പോളിന്റെ പരിശ്രമ ഫലമായിട്ടായിരുന്നു. നമ്മുടെ പൈതൃകം മറ്റു ദേശക്കാരുമായി പങ്കുവക്കാനുള്ള ഒരവസരം കിട്ടിയത് ഭാഗ്യമായിട്ടു കരുതുന്നതായി ഡോ. ആനി പോൾ അഭിപ്രായപ്പെട്ടു.

ഹോണറബിൾ ഡോ. ആനി പോൾ അതിഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു. ജോസ് വെട്ടത്തിന്റെ നേതൃത്ത്വത്തിൽ, ടീം ഓഫ് മലബാർ ചെണ്ടമേള ഗ്രൂപ്പിന്റെ വാദ്യ മേളത്തോടെ യായിരുന്നു കേരളപിറവി ആഘോഷത്തിന് തുടക്കം കുറിച്ചത്. നേഹ ജോസ് അമേരിക്കയുടെയും, ഇന്ത്യയുടേയും ദേശീയഗാനം മനോഹരമായി ആലപിച്ചു.

ബഹുമാനപ്പെട്ട കോൻസൽ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്സ് , വിജയ കൃഷ്ണൻ, പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി എവിടെയും അദ്ദേഹം ഓടിയെത്തി വേണ്ട സഹായങ്ങൾ ചെയ്യുന്ന അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തുകയും ലെജിസ്ലേറ്റർ ആനി പോൾ,കൗണ്ടിയുടെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.

സ്‌പെഷ്യൽ ഗസ്റ്റ് സിബു നായർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് ഫോർ ന്യൂയോർക് സ്റ്റേറ്റ് , ഹോൺ. ഗവർണ്ണർ കാത്തി ഹോക്കുളിന്റെ പ്രത്യേക ആശംസകൾ വായിച്ചു നൽകി. ഈ അപ്പോയ്ന്റ്‌മെന്റ് കിട്ടുന്ന ആദ്യ മലയാളിയാണ് സിബു നായർ.

സിബു നായർക്ക് അഭിനന്ദനം രേഖപ്പെടുത്തുകയും കൗണ്ടിയുടെ സർട്ടിഫിക്കറ്റ് നൽകി പ്രത്യേകം ആദരി ക്കുകയും ചെയ്തു.

ഇച്ഛാ പ്രസിഡണ്ട് മാത്യു വർഗീസ് ക്ലബിലെ ബോർഡ് മെമ്പേഴ്‌സിനെയും എല്ലാ അതിഥികളെയും സദസ്സിന് പരിചയെപ്പുടുത്തി.

ന്യൂയോർക് സ്റ്റേറ്റ് സെനറ്റർ, ഹോണറബിൾ എലൈജ മേലെനിക്ക്, അസംബ്ലിമാൻ,മൈക്ക് ലോലർ, ലെജിസ്ലേറ്റർ ഹോണറബിൾ ടോണി ഏൾ എന്നിവരും പരിപാടികളിൽ പങ്കെടുക്കുകയും സെനറ്ററിന്റെയും , അസംബ്ലിയുടെയും ലെജിസ്ലേറ്ററിന്റെയും സൈറ്റേഷനും പ്രൊക്ലമേഷനും നൽകി.

സ്പ്രിങ് വാലി NAACP പ്രസിഡണ്ട്,വില്ലി ട്രോട്മാൻ, WMC നോർത്ത് ജേർസി പ്രൊവിൻസ് പ്രസിഡന്റ്, ജിനു തരിയൻ,ഫോമാ വൈസ് പ്രസിഡണ്ട് , പ്രദീപ് നായർ, ജോഫ്രിൻ ജോസ്, ഗോപിനാഥ കുറുപ്, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കിൽ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയങ്ങളായ

ബിന്ത്യ ശബരിയുടെ മയൂര സ്‌കൂൾ ഓഫ് ആർട്‌സ്, ദേവിക നായരുടെ സ്വറ്റ്‌വിക ഡാൻസ് അക്കാടമി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങൾ, കേരള നടനം, സെമി ക്ലാസിക്കൽ നൃത്തം, വന്ദേമാതരം ,ബോളിവുഡ് ഡാൻസ്, ഡാണ്ടിയ ഡാൻസ്, ഫോക് ഡാൻസ് തുടങ്ങിയ വൈവിദ്യമാർന്ന നൃത്ത പരിപാടികൾ കാണികളുടെ മുക്തകണ്ഠമായ ശ്രദ്ധ പിടിച്ചുപറ്റി.

കേരളത്തിന്റെ തനിമയാർന്ന തിരുവാതിര എല്ലാ പുതുമകളോടും കുടി സംഗമം ടീം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ജോമോൻ പാണ്ടപ്പിള്ളി, റോഷിൻ മാമ്മൻ എന്നിവരുടെ സംഗീതവും ഏവരെയും വളെരെ ആകർഷിച്ചു.ഓരോ കലാ പരിപാടികളും കാണികൾ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

ഷൈന മിൽട്ടനും സീമ റോക്കും എം.സി മാരായിരുന്നു. റോഷിൻ മാമ്മൻ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തു. സിത്താർ പാലസിൽ നിന്നും , അദരാക്ക റസ്സ്‌റ്റോറന്റിൽ നിന്നും ലഘു ഭക്ഷണവും ഉണ്ടായിരുന്നു. ധാരാളം സന്നദ്ധപ്രവർത്തകർ ഇതിന്റെ പുറകിൽ ഒന്നിച്ചു പ്രവർത്തിച്ചു. അൻപതിലേറെ കലാകാരന്മാർ പങ്കെടുത്ത ഈ ആഘോഷത്തിലെ ഓരോരോത്തർക്കും കൗണ്ടിയുടെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

ഇച്ഛാ ബോർഡ് മെംബേർസ് മാണി ജോർജും. ഷൈമി ജേക്കബും ഫെസിലിറ്റി മാനേജ് ചെയ്തു . ഇച്ഛാ വൈസ് പ്രസിഡണ്ട്, ഡോക്ടർ മനു ദുആ ഈപ്രോഗ്രാമിൽ പങ്കെടുത്ത ഓരോരുത്തർക്കും ഈ പ്രോഗ്രാമിന്റെ നേതൃത്ത്വം വഹിച്ച ലെജിസ്ലേറ്റർ ഹോണറബിൾ ആനി പോളിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP