Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമാ ഇന്റർനാഷണൽ കൺവൻഷൻ ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

ഫോമാ ഇന്റർനാഷണൽ കൺവൻഷൻ ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സലിം അയിഷ

2022 സെപ്റ്റബറിൽ ൽ മെക്‌സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പോൾ ജോണി (റോഷൻ)നെ ചെയർമാനായി തെരെഞ്ഞടുത്തു.

നിലവിൽ ഫോമാ വെസ്റ്റേൺ മേഖലയുടെ ഹെല്പിങ് ഹാന്റിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയാണ്. എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ വെസ്റ്റേൺ റീജെയിന്റെ കൺവീനറായും റോഷൻ ചുമതലകൾ നിർവ്വഹിച്ചു വരുന്നു.

ഫോമാ വെസ്റ്റേൺ മേഖല ചെയർമാൻ, ആർ.വി.പി, ദേശീയ സമിതി അംഗം, തുടങ്ങിയ സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള റോഷൻ, ഫോമാ ലാസ് വേഗസ് കൺവെൻഷൻ ജനറൽ കൺവീനറായിരിക്കെ കൺവെൻഷന്റെ വിജയത്തിനാവശ്യമായ വളരെ ശ്രദ്ധേയമായ സംഘടനാ പ്രവർത്തനങ്ങൾ നടത്തി. വാഷിങ്ടൺ കേരള അസോസിയേഷൻ പ്രസിഡന്റും ട്രഷററുമായും പോൾ ജോൺ പ്രവർത്തിച്ചിട്ടുണ്ട്.

റോഷന്റെ അനുഭവ സമ്പത്തും പരിചയവും കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനുതകുമെന്ന് ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP