Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂജേഴ്സി എഡിസൺ മേയറെ മലയാളി സമൂഹം ആദരിച്ചു

ന്യൂജേഴ്സി എഡിസൺ മേയറെ മലയാളി സമൂഹം ആദരിച്ചു

സ്വന്തം ലേഖകൻ

എഡിസന്റെ പുതിയ മേയറായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സാം ജോഷിയെ എഡിസണിലെ മലയാളി സമൂഹം ആദരിച്ചു.ടൗൺ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു സാം ജോഷി. ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ 32 കാരനായ ജോഷി ടൗൺഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരനുമായി മാറും.

എഡിസണിലെ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിൽ വരുത്താൻ കഴിയുമെന്ന് മലയാളി സമൂഹം പ്രത്യാശിക്കുന്നുവെന്നും അതിനായി പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.

ചടങ്ങിൽ അറ്റോർണി കെവിൻ ജോർജ്ജ്, സംസാരിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, Attorney Gary, H R Shah, മറ്റു മലയാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് അനുമോദനങ്ങൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP