ഏറ്റവും മികച്ച ഹെൽത്ത് കെയർ വർക്കർ അവാർഡ് ഷിജി അലക്സിന്

അനിൽ മറ്റത്തികുന്നേൽ
ഷിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന മീഡിയ കോൺഫ്രൻസിന്റെ ഭാഗമായി സമ്മാനിക്കുന്ന ഏറ്റവും മികച്ച ഹെൽത്ത് കെയർ വർക്കർ അവാർഡ് ഷിജി അലക്സിന് ഈ കോൺഫെറെൻസിൽ വച്ച് നൽകി ആദരിക്കുന്നു. ഷിക്കാഗോ സമൂഹത്തിൽ സുപരിചിതയും , ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റും എഴുത്തുകാരിയും പ്രെസൻസ് ഹെൽത്ത് സിസ്റ്റത്തിൽ വൈസ് പ്രസിഡന്റ് ഓഫ് ഓപറേഷൻസ് ആയി ഷിജി അലക്സ് സേവനം ചെയ്യുന്നു.
കോവിഡ് കാലത്ത് മലയാളി സമൂഹത്തിന് വ്യക്തിപരമായി നൽകിയ സേവനങ്ങളും, താൻ പ്രസിഡണ്ട് എന്ന നിലയിൽ പ്രതിനിധാനം ചെയ്യുന്ന ഷിക്കാഗോയിലെ നേഴ്സിങ്ങ് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് ഇദംപ്രഥമമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡിന് ഷിജി അലക്സിനെ തെരെഞ്ഞെടുത്തിട്ടുള്ളത് എന്ന് IPCNA പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. അടുത്തവാരത്തിൽ (നവംബർ 11 മുതൽ 14 വരെ) റിനയസൻസ് ഷിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസ് വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും.
കേരള സർക്കാർ നേഴ്സിങ്ങ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി , 2006 ലാണ് ഷിജി അലക്സ് അമേരിക്കയിലേക്ക് കുടിയേറിയത്. തുടർന്ന് ഷിക്കാഗോയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്നതിനോടൊപ്പം നേഴ്സിങ് ലീഡർഷിപ്പിലും ബിസിനസ് അഡ്മിനിസ്ട്രഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ഒരു പ്രൊഫഷണൽ നേഴ്സ് എന്ന നിലയിൽ നേഴ്സിംഗിന്റെ ഉയരങ്ങൾ കീഴടക്കുകയും ചെയ്യുകയായിരുന്നു.
അമീതാ ഹെൽത്തിൽ ഡിറക്ടർ എന്ന സ്ഥാനം അലങ്കരിക്കുന്ന സമയത്താണ് കോവിഡ് തരംഗം ആഞ്ഞടിക്കുന്നതും ആശുപത്രികളും പൊതു സമൂഹവും അതിജീവനത്തിനായുള്ള പോരാട്ടത്തിലേക്ക് കടക്കുന്നതും. താൻ സേവനം ചെയ്യുന്ന ആശുപത്രിയെ കൊവിഡിനെ പ്രതിയോധിക്കുവാനും ചികല്സിക്കുവാനും വേണ്ടി സജ്ജമാക്കുക എന്ന കർത്തവ്യത്തിനോടൊപ്പം ഷിക്കാഗോയിലെ വിവിധ മലയാളി സംഘടനകൾക്കും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകൾക്കും മാർഗ്ഗനിർദ്ദേശം നൽകുകയും അവരിലൂടെ നിരവധിപേർക്ക് ചികിത്സാ സഹായങ്ങൾ ഏകോപിപ്പിക്കുവാനും ഷിജി അലക്സ് നേതൃത്വം നൽകി. കോവിഡ് ബാധിതയായിരിക്കുന്ന സമയത്തുപോലും സഹായം വേണ്ടവർക്ക് സഹായങ്ങളും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചും മാർഗ്ഗ നിർദേശങ്ങളും നൽകുകയും ചെയ്തു.
INAI യുടെ പ്രസിഡണ്ട് , അമേരിക്കയിലെ എഴുത്തുകാരുടെ കൂട്ടായമയായ LANA യുടെ സജീവാംഗം, സാംസ്കാരിക സംഘടന ആയ അലയുടെട പ്രസിഡന്റ് , മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹയാണ് ഷിജി അലക്സ്. അമേരിക്കയിലെ ഹെൽത്ത് കെയർ ഓപ്പറേഷൻസ് മേഖലയിലെ മുഖ്യാധാരാ നേതൃത്വത്തിലേക്ക് കടന്നുവരുകയും നേതൃത്വ പാടവം തെളിയിക്കുകയും ചെയ്ത ചുരുക്കം മലയാളി വനിതകളിൽ ഒരാളാണ് ഷിജി അലക്സ്. കോവിഡ് ദുരിതാശ്വസസഹായമായി കേരളത്തിലേക്ക് ഒന്നരകോടി രൂപയുടെ ജീവൻ രക്ഷ ഉപകരണങ്ങൾ അയച്ചത് ഷിജിയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇപ്പോൾ സൈക്കോളജി ആൻഡ് കൗൺസിലിംഗിൽ ഡോക്ടറേറ്റ് ചെയ്യുന്നു. ഹെൽത്ത് കെയർ വർക്കർ ആയി ജോലി ചെയ്യുന്ന അലക്സ് തോമസ്, മക്കൾ ആഷ്ന അലക്സ് , ക്രിസ്റ്റ അലക്സ് എന്നിവരോടൊപ്പം, ഷിക്കാഗോയ്ക്കടുത്ത് ഡെസ് പ്ലൈൻസിൽ താമസിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- ഏക്നാഥ് ഷിൻഡെയും 21 എംഎൽഎമാരും സൂറത്തിലേക്ക് മുങ്ങിയതോടെ ഉദ്ധവ് താക്കറെയുടെ മനസ്സിടിഞ്ഞു; ആത്മവിശ്വാസം നഷ്ടപ്പെട്ട് രാജിക്ക് ഒരുങ്ങിയത് രണ്ടുവട്ടം; ഉപദേശിച്ച് പിന്തിരിപ്പിച്ചത് ശരദ് പവാറെന്നും സൂചന
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍